ഫ്രഞ്ച് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിഎസ്‌ജി ഉടമകള്‍ക്ക് റൊണാള്‍ഡോയില്‍ താല്‍പര്യമുണ്ടെന്നാണ് സൂചന. ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനായ ഫ്ലോറിയന്‍ പ്ലെറ്റേണ്‍ബര്‍ഗാസാണ് റൊണാള്‍ഡോയില്‍ പിഎസ്ജി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
പാരീസ്: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണെങ്കിലും ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഇതുവരെ ഒരുമിച്ച് ഒരു ടീമില്‍ പന്ത് തട്ടിയിട്ടില്ല. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിലായിരുന്നു റൊണാള്‍ഡോ, മെസിയാകട്ടെ റയലിന്‍റെ ചിരവൈരികളായ ബാഴ്സലോണയുടെ എല്ലാമെല്ലാം അയിരുന്നു. സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ദേശീയ ടീമിനായും പലപ്പോഴും മുഖാമുഖം വന്നിട്ടുള്ള ഇരുവരും ഒരു ടീമില്‍ ഒരുമിച്ച് കളിക്കുന്നത് ആരാധകരുടെ എക്കാലത്തെയലും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അതിനൊരു അവസരമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരങ്ങള്‍ക്കെതിരെയും കോച്ച് എറിക് ടെന്‍ ഹാഗിനെതിരെയും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ റൊണാള്‍ഡോ ഇനി ചുവപ്പു കുപ്പായത്തില്‍ തുടരാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്കോ യുഎസ് മേജര്‍ സോക്കര്‍ ലീഗിലേക്കോ പോര്‍ച്ചുഗലിലേക്കോ പോകുമെന്നാണ് സൂചനകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ വഞ്ചിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ച താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതിന് യുനൈറ്റഡ് മാനേജ്മെന്‍റിനും ആരാധകര്‍ക്കും താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ റൊണാള്‍ഡോ എങ്ങോട്ട് പോകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
News : Paris owners still interested in a transfer in winter. Campos is said to have concerns. Reasons: The squad should become smaller & younger. & especially Boehly are not unwilling. Return to is still an issue within . 🇵🇹 pic.twitter.com/JzImpmQe6A
— Florian Plettenberg (@Plettigoal)ഫ്രഞ്ച് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിഎസ്‌ജി ഉടമകള്‍ക്ക് റൊണാള്‍ഡോയില്‍ താല്‍പര്യമുണ്ടെന്നാണ് സൂചന. ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനായ ഫ്ലോറിയന്‍ പ്ലെറ്റേണ്‍ബര്‍ഗാസാണ് റൊണാള്‍ഡോയില്‍ പിഎസ്ജി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. എന്നാല്‍ പി എസ് ജിയുടെ പ്രധാന ഉപദേശകനായ ലൂയിസ് കാംപോസിന് റൊണാള്‍ഡോയില്‍ താല്‍പര്യക്കുറവുണ്ടെന്നത് മാത്രമാണ് അദ്ദേഹം പാരീസിലെത്താനുള്ള പ്രധാന തടസമായി നില്‍ക്കുന്നത്. ടീമിന്‍റെ ശരാശരി പ്രായം കുറച്ചുകൊണ്ടുവരണമെന്ന് വാശി പിടിക്കുന്ന കാംപോസ് 37കാരനായ റൊണാള്‍ഡോയെ ടീമിലെടുക്കുന്നതില്‍ താല്‍പര്യം കാട്ടാനിടയില്ല.
അതേസമയം, ചെല്‍സി ഉടമ ടോഡ് ബോഹ്‌ലിക്കും റൊണാള്‍ഡോയില്‍ ചെറിയ താല്‍പര്യമുണ്ട്. പ്രീമിയര്‍ ലീഗിലോ ഫ്രഞ്ച് ലീഗിലോ ആരും താല്‍പര്യം അറിയിക്കാത്ത പക്ഷം റൊണാള്‍ഡോ തന്‍റെ പഴയ ക്ലബ്ബായ പോര്‍ച്ചുഗലിലെ സ്പോര്‍ട്ടിംഗ് ലിസ്ബണിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതകളുമുണ്ട്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 16 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡോക്ക് മൂന്ന് ഗോളുകള്‍ മാത്രമാണ് നേടാനായത്.