മെസി വന്നില്ല, പക്ഷെ റൊണാൾഡോ ഇന്ത്യയിലെത്തുമോ എന്ന് ഇന്നറിയാം; എ എഫ് സി ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് ഇന്ന്

By Web Team  |  First Published Aug 24, 2023, 12:53 PM IST

ഇന്ന് നടക്കുന്ന നറുക്കെടുപ്പില്‍ വെസ്റ്റ് സോണില്‍ പോട്ട് 4ല്‍ നിലവിലെ ചാമ്പ്യന്‍മാരായ യുഎഇയിലെ അല്‍ അലിന്‍ എഫ്‌സിക്കൊപ്പമാണ് അല്‍ നസ്ര്‍ നറുക്കെടുപ്പിന് എത്തുക. മുുംബൈ സിറ്റി എഫ് സിയാകട്ടെ വെസ്റ്റ് സോണിലെ പോട്ട് 3ല്‍ ആണ് ഇടം നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന ഗ്രൂപ്പില്‍ ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ വരാനുള്ള സാധ്യത കൂടുതലാണ്.


മുംബൈ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരക്രമത്തിന്‍റെ നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നാലു മണിക്ക് ക്വാലാലംപൂരില്‍ നടക്കുമ്പോള്‍ ലീഗിന് യോഗ്യത നേടിയ മുംബൈ സിറ്റി എഫ് സിയും റൊണാള്‍ഡൊയുടെ ടീമായ അല്‍ നസ്ര്‍ എഫ്‌സിയും ഒരേ ഗ്രൂപ്പില്‍ വരാനുള്ള സാധ്യതകളാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തില്‍ ഷബാബ് അല്‍ ഹിലാലിനെ 4-2ന് തോല്‍പ്പിച്ചാണ് അല്‍ നസ്ര്‍ 2023-24ലെ എ എഫ് സി ചാമ്പ്യന്‍സ് ലീഗിന് അര്‍ഹത നേടിയത്. ഇന്ന് നടക്കുന്ന നറുക്കെടുപ്പില്‍ വെസ്റ്റ് സോണില്‍ പോട്ട് 4ല്‍ നിലവിലെ ചാമ്പ്യന്‍മാരായ യുഎഇയിലെ അല്‍ അലിന്‍ എഫ്‌സിക്കൊപ്പമാണ് അല്‍ നസ്ര്‍ നറുക്കെടുപ്പിന് എത്തുക. മുുംബൈ സിറ്റി എഫ് സിയാകട്ടെ വെസ്റ്റ് സോണിലെ പോട്ട് 3ല്‍ ആണ് ഇടം നേടിയിരിക്കുന്നത്.

Latest Videos

undefined

അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന ഗ്രൂപ്പില്‍ ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ ഹോം ആന്‍ഡ് എവേ രീതിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ എവേ മത്സരം കളിക്കാന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അല്‍ നസ്റിനൊപ്പം ഇന്ത്യയിലെത്തും. മെയില്‍ നടന്ന യോഗ്യതാ പോരാട്ടത്തില്‍ ജംഷെഡ്പൂര്‍ എഫ് സിയെ മറികടന്നാണ് മുംബൈ സിറ്റി എഫ് സി എ എഫ് സി ചാമ്പ്യന്‍സ് ലീഗിന് അര്‍ഹത നേടിയത്.  സെപ്റ്റംബര്‍ 18 മുതലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തുടങ്ങുക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നോക്കൗട്ട് ഘട്ടവും മെയില്‍ ഫൈനലും നടക്കും. ഇന്ത്യയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒരു ടീം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നത്.

ഇപ്പോള്‍ നടക്കുന്ന ഡ്യൂറന്‍ഡ് കപ്പിലും മുംബൈ ടീം മികച്ച ഫോമിലാണ്. കഴിഞ്ഞ ആഴ്ച നടന്ന അറബ് കപ്പ് ചാമ്പ്യന്‍സ് കപ്പില്‍ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ ചാമ്പ്യന്‍മാരായിരുന്നു. നെയ്മറുടെ പുതിയ ക്ലബ്ബായ അള്‍ ഹിലാലിനെയായിരുന്നു അല്‍ നസ്ര്‍ തോല്‍പ്പിച്ചത്.

ഗോളടിപ്പിച്ച് മെസി; യുഎസ് ഓപ്പൺ കപ്പ് സെമിയിൽ അവിശ്വസനീയ ജയവുമായി ഇന്‍റർ മയാമി ഫൈനലിൽ-വീഡിയോ

ഏഷ്യയിലെ വിവിധ ലീഗുകളില്‍ ഒന്നാം സഥാനക്കാരായ 40 ടീമുകളെ 10 ഗ്രൂപ്പായി തിരിച്ചാണ് എ എഫ് സിചാമ്പ്യന്‍സ് ലീഗിലെ പ്രാഥമികഘട്ടത്തിലെ മത്സരക്രമം. ഇതില്‍ അഞ്ച് ഗ്രൂപ്പുകള്‍ വെസ്റ്റ് സോണില്‍ നിന്നും മറ്റ് അഞ്ച് ടീമുകള്‍ ഈസ്റ്റ് സോണില്‍ നിന്നുമാണ്. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും രണ്ടാം സ്ഥാനത്തെയി മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക. നറുക്കെടുപ്പ് AFC Hub  എന്ന യുട്യൂബ് ചാനലില്‍ തത്സമയം കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

click me!