ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. യുവതാരം റോഡ്രിഗോ, പ്രതിരോധ നിരയിലെ കരുത്തന്‍ മാര്‍ക്വീഞ്ഞോസ് എന്നിവര്‍ക്കാണ് പെനാല്‍റ്റിയെടുത്തപ്പോള്‍ പിഴച്ചത്.
ദോഹ: ഖത്തര്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമാണ് ബ്രസീല്‍. ഏറ്റവും മികച്ച സ്ക്വാഡുമായി ഖത്തറിലെത്തിയ ടീമിന് പക്ഷേ ക്രൊയേഷ്യയെ മറികടക്കാനായില്ല. ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. യുവതാരം റോഡ്രിഗോ, പ്രതിരോധ നിരയിലെ കരുത്തന്‍ മാര്‍ക്വീഞ്ഞോസ് എന്നിവര്‍ക്കാണ് പെനാല്‍റ്റിയെടുത്തപ്പോള്‍ പിഴച്ചത്.
റോഡ്രിഗോയുടെ ആദ്യ പെനാല്‍റ്റി ഗോള്‍ ആകാതെ പോയതാണ് ഷൂട്ടൗട്ടിലെ സുപ്രധാനമായ വഴിത്തിരിവായത്. അനുഭവ സമ്പത്ത് ആവോളമുള്ള പെനാല്‍റ്റിയെടുത്ത് കൂടുതല്‍ പരിചയമുള്ള നെയ്മര്‍ അടക്കം ഉള്ളവര്‍ ഉള്ളപ്പോള്‍ എന്തിന് യുവതാരത്തെ സമ്മര്‍ദ്ദ ഘട്ടത്തില്‍ ആദ്യ കിക്ക് എടുക്കാന്‍ നിയോഗിച്ചുവെന്ന് ബ്രസീല്‍ ആരാധകര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ടിറ്റെ.
undefined
നെയ്മറെ അഞ്ചാമത്തെ പെനാല്‍റ്റിയെടുക്കാനാണ് നിയോഗിച്ചിരുന്നതെന്ന് ടിറ്റെ പറഞ്ഞു. ഏറ്റവും മികവുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള താരത്തെ അവസാന കിക്കെടുക്കാന്‍ ആവശ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തോല്‍വിയുടെ ദുഖം മാറും മുമ്പ് ബ്രസീല്‍ ആരാധകരെ കൂടുതല്‍ കണ്ണീരിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിന് ശേഷം ഏറെ അസ്വസ്ഥനായിരുന്ന നെയ്മര്‍ ബ്രസീൽ ജേഴ്‌സിയിൽ തന്നെ വീണ്ടും കാണുമെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചു.
ഇരു ടീമുകളും തമ്മില്‍ ഒപ്പത്തിനൊപ്പം പോരാടി നിന്ന അവസ്ഥയില്‍ നെയ്മര്‍ നേടിയ മിന്നും ഗോളാണ് ബ്രസീലിനെ വിജയത്തിന് അടുത്ത് വരെയെത്തിച്ചത്. കാനറികള്‍ക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും ഗോള്‍ നേടിയ പെലെയ്ക്കൊപ്പം എത്താന്‍ ഈ ഗോളോടെ താരത്തിന് സാധിച്ചിരുന്നു. പക്ഷേ, അപ്രതീക്ഷിതമായ തോല്‍വി പിഎസ്‍ജി താരത്തെ ഉലച്ചു കളഞ്ഞിട്ടുണ്ട് എന്നാണ് വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.