ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റന്മാരുമാണ് വോട്ട് ചെയ്യുന്നത്. മാത്രമല്ല, പ്രധാന മാധ്യമപ്രവര്‍കരുടേയും ആരാധകരുടേയും വോട്ടും പരിഗണിക്കും.
സൂറിച്ച്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് ലിയോണല്‍ മെസി ഫിഫയുടെ 2023 വര്‍ഷത്തെ മികച്ച താരമാകുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള പ്രകടനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. മെസിക്കും ഹാളണ്ടിനും 48 പോയിന്റ് വീതമാണ് ലഭിച്ചത്. എംബാപ്പെ 35 പോയിന്റ് നേടി. ഹാളണ്ടിനും മെസിക്കും ഒരേ പോയിന്റ് ലഭിച്ചിട്ടും എന്തുകൊണ്ട് അര്‍ജന്റൈന്‍ നായകന്‍ ഒന്നാമതായി എന്നാണ് ഫുട്‌ബോള്‍ ഉയര്‍ത്തുന്ന ചോദ്യം. മെസിയാവട്ടെ അവാര്‍ഡിന് പരിഗണിച്ച കാലയളവില്‍ പ്രധാന നേട്ടങ്ങളൊന്നും നേടിയിട്ടുമില്ല. എന്നിട്ടും മെസി എങ്ങനെ ഒന്നാമതെത്തിയെന്ന് നോക്കാം.
വോട്ടിംഗ്
undefined
ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റന്മാരുമാണ് വോട്ട് ചെയ്യുന്നത്. മാത്രമല്ല, പ്രധാന മാധ്യമപ്രവര്‍കരുടേയും ആരാധകരുടേയും വോട്ടും പരിഗണിക്കും. ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും മൂന്ന് താരങ്ങള്‍ക്ക് വോട്ട് ചെയ്യും. ആദ്യം വോട്ട് രേഖപ്പെടുത്തുന്ന താരത്തിന് അഞ്ച് പോയിന്റാണ് ലഭിക്കുക. രണ്ടാമത്തെ താരമത്തെ താരത്തിന് മൂന്നും മൂന്നാമത്തെ താരത്തിന് ഒരു പോയിന്റും ലഭിക്കും.
എങ്ങനെയാണ് മെസി ഹാളണ്ടിനെ പിന്നിലാക്കിയത്?
ഇരുവര്‍ക്കും 48 പോയിന്റ് വീതമാണ് ലഭിച്ചത്. മെസിയാവട്ടെ അവാര്‍ഡിന് പരിഗണിക്കുന്ന കാലയളവില്‍ പിഎസ്ജിക്കൊപ്പം ഫ്രഞ്ച് കിരീടം നേടിയിരുന്നു. പിന്നാലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയെ ലീഗ്‌സ് കപ്പ് ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഹാളണ്ടാവട്ടെ ഇക്കാലയളവില്‍ 52 ഗോളുകളാണ് നേടിയത്. മാത്രമല്ല, മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രബിളും നേടി. എന്നിട്ടും മെസി എങ്ങനെ ഒന്നാമനായി.? രണ്ട് പേര്‍ക്കും ഒരേ പോയിന്റ് ലഭിക്കുമ്പോള്‍ ദേശീയ ടീം ക്യാപ്റ്റന്മാരുടെ ഫസ്റ്റ് ചോയ്‌സ് വോട്ടുകളാണ് പരിഗണിക്കുക. അത് ഏറ്റവും കൂടുതല്‍ ലഭിച്ചതാവട്ടെ മെസിക്കും.
മെസിക്ക് വോട്ട് ചെയ്തവര്‍
റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍), മധ്യനിര താരം ഫെഡെറികോ വാല്‍വെര്‍ദെ (ഉറുഗ്വെ), മുഹമ്മദ് സലാ (ഈജിപ്ത്), റൊമേലു ലുകാകു (ബെല്‍ജിയം), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ക്രിസ്റ്റ്യന്‍ പുലിസിച്ച് (യുഎസ്എ), വിര്‍ജില്‍ വാന്‍ ഡൈക്ക് (നെതര്‍ലന്‍ഡ്‌സ്), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (പോളണ്ട്), തുടങ്ങിയവരെല്ലാം വോട്ട് ചെയ്തത് മെസിക്കായിരുന്നു. പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വോട്ട് ചെയ്തിരുന്നില്ല. അദ്ദേഹത്തിന് പകരമെത്തിയ പെപെ മൂന്ന് ചോയ്‌സിലും മെസിയെ ഉള്‍പ്പെടുത്തിയില്ല. മെസി ഫസ്റ്റ് ചോയ്‌സ് വോട്ട് ഹാളണ്ടിനായിരുന്നു. രണ്ടാം വോട്ട് എംബാപ്പെയ്ക്കും മൂന്നാം വോട്ട് ജൂലിയന്‍ അല്‍വാരസിനും നല്‍കി.
അന്ന് സഞ്ജു രഹാനെയ്ക്ക് കീഴില്‍, ഇനി നേര്‍ക്കുനേര്‍! തകര്‍പ്പന്‍ പോരിന് വേദിയായി തിരുവനന്തപുരവും