ഇന്ത്യയിലെ ഏറ്റവും ധനികനായ ഫുട്ബോള്‍ താരം, അത് സുനില്‍ ഛേത്രിയും ബൈചൂങ് ബൂട്ടിയയുമല്ല

By Web Team  |  First Published Jul 18, 2023, 6:30 PM IST

എങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ ഏറ്റവും സമ്പന്നന്‍ ആരായിരിക്കുമെന്ന ചോദ്യം ആരാധക മനസില്‍ എപ്പോഴും ഉയരാറുണ്ട്. അത് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയോ മുന്‍ നായകന്‍ ബൈചൂങ് ബൂട്ടിയയോ ഒന്നുമല്ലെന്നതാണ് രസകരം.


മുംബൈ: കോടികള്‍ മറിയുന്ന ഐപിഎല്ലിന് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ ഫുട്ബോള്‍ താരങ്ങളുടെ ആസ്തിമൂല്യത്തെക്കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യാറില്ല. ലോക കായികരംഗത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായിക ഇനങ്ങളിലൊന്നാണ് ഫുട്ബോളെങ്കില്‍ ഇന്ത്യയില്‍ അത് ക്രിക്കറ്റാണ്. ഐഎസ്എല്ലിന്‍റെ വരവോടെ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളും കോടിപതികളായെങ്കിലും ഐപിഎല്ലിന്‍റെ പണക്കിലുക്കത്തിന് അടുത്തൊന്നും എത്താന്‍ ഇപ്പോഴും ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് ആയിട്ടുമില്ല.

എങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ ഏറ്റവും സമ്പന്നന്‍ ആരായിരിക്കുമെന്ന ചോദ്യം ആരാധക മനസില്‍ എപ്പോഴും ഉയരാറുണ്ട്. അത് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയോ മുന്‍ നായകന്‍ ബൈചൂങ് ബൂട്ടിയയോ ഒന്നുമല്ലെന്നതാണ് രസകരം. മുന്‍ ഇന്ത്യന്‍ താരവും ഐഎസ്എല്ലില്‍ എഫ് സി ഗോവയുടെ സഹപരീശലകനുമായ ഗൗരമാങി സിംഗാണ് സമ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളില്‍ ഒന്നാമന്‍.

Latest Videos

undefined

ഫിഫ റാങ്കിംഗ്: ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തും! നേട്ടമായത് സാഫ് ഫുട്‌ബോള്‍ കിരീടം

2019ല്‍ സജീവ ഫുട്ബോളില്‍ നിന്ന് വിരമിച്ച ഗൗരമാങി സിംഗിന്‍റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത് 41 കോടി രൂപയാണ്. ഇന്ത്യക്കായി നിരവധി മത്സരങ്ങളില്‍ നീലക്കുപ്പായമണിഞ്ഞ ഗൗരമാങി സിംഗ് ടാറ്റാ ഫുട്ബോള്‍ അക്കാദമിയില്‍ നിന്നാണ് കളി പഠിച്ചത്. പിന്നീട് അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകളിലൂടെയാണ് ഇന്ത്യന്‍ ടീമിലെത്തി. ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനായ സുനില്‍ ഛേത്രിയുടെ ആസ്തിയായി കണക്കാക്കുന്നത് 12.30 കോടി രൂപയാണ്.

മുന്‍ ഇന്ത്യന്‍ നായകനായ ബൈചുങ് ബൂട്ടിയക്ക് അഞ്ച് കോടി രൂപയുടെ ആസ്തി മാത്രമാണുള്ളതെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്പത്തിന്‍റെ കാര്യത്തില്‍ ഗൗരമാങിയുടെ അടുത്തെങ്കിലുമുള്ള ഇന്ത്യന്‍ ഫുട്ബോള്‍ താരം ഗോള്‍ കീപ്പര്‍ ഗുപ്രീത് സിംഗ് സന്ധുവാണ്. ബെംഗലൂരു എഫ് സി ഗോള്‍ കീപ്പറായ സന്ധുവിന് 30 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

click me!