ലോകകപ്പ് യോഗ്യത: മാറക്കാനയില്‍ നാളെ അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടം; ഇന്ത്യൻ സമയം, മത്സരം കാണാനുള്ള വഴികള്‍

By Web Team  |  First Published Nov 21, 2023, 12:10 PM IST

മാറക്കാനയിൽ ബ്രസീലിനെ എയ്ഞ്ചൽ ഡി മരിയയുടെ ഒറ്റ ഗോളിൽ തോൽപ്പിച്ച് കോപ്പ് അമേരിക്ക കിരീടത്തോടെ തുടങ്ങിയ അര്‍ജന്‍റീന ആ കുതിപ്പ് അവസാനിപ്പിച്ചത് ഖത്തറിൽ ലോകകകിരീടത്തോടെ. മാറക്കാനയിൽ വീണ്ടും കണ്ടുമുട്ടുകയാണ് അര്‍ജന്‍റീനയും ബ്രസീലും. മറ്റൊരു ലോകകപ്പിന്‍റെ യോഗ്യതക്കായി.


റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ നാളെ അര്‍ജന്‍റീന-ബ്രസീൽ സൂപ്പര്‍പോരാട്ടം. മാറക്കാന സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാവിലെ ആറിനാണ് കളി തുടങ്ങുക. ഇന്ത്യയില്‍ ഫാന്‍കോഡ് ആപ്പില്‍ മത്സരം തത്സമയം കാണാനാകും. ബ്രസീൽ ഫുട്ബോളിന്‍റെ ഹൃദയഭൂമിയായ മാറക്കാന സ്റ്റേഡിയം ചിരവൈരികളായ അര്‍ജന്‍റീനയ്ക്കും പ്രിയപ്പെട്ടതാണ്. കാരണം കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ വിശ്വകിരീടത്തിലേക്കുള്ള പ്രയാണം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.

മാറക്കാനയിൽ ബ്രസീലിനെ എയ്ഞ്ചൽ ഡി മരിയയുടെ ഒറ്റ ഗോളിൽ തോൽപ്പിച്ച് കോപ്പ് അമേരിക്ക കിരീടത്തോടെ തുടങ്ങിയ അര്‍ജന്‍റീന ആ കുതിപ്പ് അവസാനിപ്പിച്ചത് ഖത്തറിൽ ലോകകകിരീടത്തോടെ. മാറക്കാനയിൽ വീണ്ടും കണ്ടുമുട്ടുകയാണ് അര്‍ജന്‍റീനയും ബ്രസീലും. മറ്റൊരു ലോകകപ്പിന്‍റെ യോഗ്യതക്കായി.

Latest Videos

undefined

ഏഷ്യയിൽ നിന്ന് 9 ടീമുകള്‍, ഫുട്ബോള്‍ ലോകകപ്പിൽ ഇന്ത്യക്ക് ഇത്തവണ സുവർണാവസരം; സാധ്യതകള്‍ ഇങ്ങനെ

തോൽവിയുടെ ക്ഷീണത്തിലാണ് ഇരുകൂട്ടരും നാളെ ഇറങ്ങുന്നത്. ലോക ചാമ്പ്യന്മാരുടെ വിജയ പരമ്പരയ്ക്ക് അവസാനമിട്ടത് യുറുഗ്വെ ആയിരുന്നു. എതിരാല്ലാത്ത രണ്ട് ഗോളിനായിരുന്നു കഴിഞ്ഞ കളിയില്‍ അര്‍ജന്‍റീന യുറുഗ്വേയോട് തോറ്റത്. ബ്രസീലിനാകട്ടെ കഴിഞ്ഞ മൂന്ന് കളിയിലും ജയമില്ല. വെനസ്വേലയോട് സമനില. യുറുഗ്വെയോടും, കൊളംബിയയോടും തോറ്റു. കൂനിന്മേൽ കുരുവെന്ന നിലയ്ക്ക് നെയ്മറിനും, റിച്ചാര്‍ലിസണും പിന്നാലെ വിനീഷ്യസ് ജൂനിയറിനും പരിക്കേറ്റു.

മൂന്ന് മാസമെങ്കിലും വിനീഷ്യസ് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പകരം ആഴ്സണൽ താരം ഗബ്രിയേൽ ജിസ്യൂസിൽ വിശ്വാസമര്‍പ്പിക്കയാണ് കാനറികൾ. അപ്രതീക്ഷിത തോൽവിയിൽ നിന്ന് കരകയറാനാണ് ലിയോണൽ മെസിയും കൂട്ടരും ഇറങ്ങുക. യുറുഗ്വെക്കെതിരെയിറങ്ങിയ ആദ്യ ഇലവനിൽ മാറ്റമുണ്ടാകും.

ലോകകപ്പ് യോഗ്യത: കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യ ഇന്ന് ഖത്തറിനെതിരെ; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം

എയ്ഞ്ചൽ ഡി മരിയയും, ലൗട്ടോറോ മാര്‍ട്ടിനസും ആക്രമണനിരയിൽ തിരിച്ചെത്തിയേക്കും. പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടിൽ 12 പോയിന്‍റുമായി അര്‍ജന്‍റീന തന്നെയാണ് മുന്നിൽ. 10 പോന്‍റുള്ള യുറുഗ്വേ രണ്ടാമതും ഒമ്പത് പോയന്‍റുള്ള കൊളംബിയ മൂന്നാമതും എട്ട് പോയന്‍റുള്ള വെനസ്വേല നാലാമതുമാണ്.  ഏഴ് പോയന്‍റുള്ള ബ്രസീൽ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറ് ടീമുകള്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകുക. ഏഴാം സ്ഥാനത്തെത്തുന്നവര്‍ പ്ലേ ഓഫ് കളിക്കേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!