ഖത്തര്‍ ലോകകപ്പിൽ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ തോറ്റശേഷം തോൽവിയറിയാതെയാണ് അർജന്‍റീന ഇറങ്ങുന്നത്. അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്‍റീന ജയിച്ചു.
ബീജിംഗ്: ലോക ചാംപ്യന്മാരായ അര്‍ജന്‍റീനയുടെ ഏഷ്യൻ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന്. ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് ചൈനയിലെ ബീജീംഗിൽ നടക്കും. നായകൻ ലിയോണൽ മെസി അര്‍ജന്‍റീനയുടെ ആദ്യ ഇലവനിൽ തന്നെ കളിക്കാനിറങ്ങും. അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്‍റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. യുറോപ്യന്‍ ഫുട്ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന ആദ്യ മത്സരവുമാണ്.
ഖത്തര്‍ ലോകകപ്പിൽ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ തോറ്റശേഷം തോൽവിയറിയാതെയാണ് അർജന്‍റീന ഇറങ്ങുന്നത്. അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്‍റീന ജയിച്ചു. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ചാണ് അര്‍ജന്‍റീന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മെസിയും ജൂലിയന്‍ അല്‍വാരസുമായിരുന്നു അന്ന് അര്‍ജന്‍റീനക്കായി ഗോളടിച്ചത്. ലോകകപ്പിലെ തോല്‍വിയുടെ കണക്കു തീര്‍ക്കുക എന്നതും ഓസ്ട്രേലിയയുടെ ലക്ഷ്യമാണ്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ കളിച്ച പല പ്രമുഖരും പരിക്കുമൂലം വിട്ടു നില്‍ക്കുന്നതിനാല്‍ താരതമ്യേന യുവനിരയുമായാണ് ഓസ്ട്രേലിയ ഇത്തവണ ലോക ചാംപ്യന്‍മാരെ നേരിടാന്‍ ഇറങ്ങുന്നത്.
undefined
നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലില്‍; ഇറ്റലി-സ്പെയിന്‍ രണ്ടാം സെമി ഇന്ന്
ഇന്ത്യന്‍ സമയം, വേദി
മത്സരം കാണാനുള്ള വഴികള്‍
ഇന്ത്യയില്‍ ടെലിവിഷനിലൂടെ മത്സരം തത്സമയം കാണാനാവില്ലെങ്കിലും ലൈവ് സ്ട്രീമിംഗില്‍ VUSports app ലൂടെ മത്സരം തത്സമയം കാണാനാകും.
അർജന്‍റീന സാധ്യതാ ഇലവന്‍: മാർട്ടിനെസ്; മോണ്ടിയേൽ, ഒട്ടമെൻഡി, റൊമേറോ, അക്യുന; ഡി പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ; മെസ്സി, സിമിയോണി, ഗാർനാച്ചോ.
ഓസ്ട്രേലിയ സാധ്യതാ ഇലവന്‍: റയാൻ; അറ്റ്കിൻസൺ, സൗത്താർ, റൗൾസ്, കിംഗ്; മക്ഗ്രീ, മെറ്റ്കാൾഫ്, ഹ്രുസ്റ്റിക്; ലെക്കി, മക്ലറൻ, ബോറെല്ലോ.