'കിളിയെ കിളിയെ' മലയാളം പാട്ടിന്റെ അകമ്പടിയില്‍ തിമിര്‍ത്ത് റയലിന്റെ വിനീഷ്യസും ബെല്ലിംഗ്ഹാമും; വീഡിയോ വൈറല്‍

By Web Team  |  First Published Oct 7, 2023, 9:32 PM IST

റയലിന്റെ ഗോളുകള്‍ നല്ല രീതിയില്‍ തന്നെ താരങ്ങള്‍ ആഘോഷിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ക്ലബും താരങ്ങളുടെ ഗോളുകള്‍ ആഘോഷമാക്കുകയാണ്. അതും ഒരു മലയാളം പാട്ടിന്റെ അകമ്പടിയോടെ.


മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നാപോളിക്കെതിരെ ജയം നേടാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഗ്രൂപ്പ് സിയില്‍ സീരി എ ചാംപ്യന്മാരായ നാപോളിക്കെതിരെ 2-3ന്റെ ജയാണ് റയല്‍ സ്വന്തമാക്കിയത്. വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ഒന്ന് അലക്‌സ് മെരേറ്റിന്റെ സെല്‍ഫ് ഗോളായിരുന്നു. ലിയോ സ്‌കിരി ഒസ്റ്റാര്‍ഡ്, സീലന്‍സ്‌കി എന്നിവരാണ് നാപോളിയുടെ ഗോളുകള്‍ നേടിയത്. രണ്ട് മത്സരങ്ങളും ജയിച്ച റയല്‍ ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.

റയലിന്റെ ഗോളുകള്‍ നല്ല രീതിയില്‍ തന്നെ താരങ്ങള്‍ ആഘോഷിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ക്ലബും താരങ്ങളുടെ ഗോളുകള്‍ ആഘോഷമാക്കുകയാണ്. അതും ഒരു മലയാളം പാട്ടിന്റെ അകമ്പടിയോടെ. 1983ല്‍ പുറത്തിറങ്ങിയ 'ആ രാത്രി' എന്ന സിനിമയിലെ 'കിളിയെ കിളിയെ' എന്ന് പാട്ട് ബാക്ക്ഗ്രൗണ്ടിലിട്ടാണ് റയല്‍ തങ്ങളുടെ താരങ്ങളുടെ ഗോളുകള്‍ ആഘോഷിച്ചത്. റയല്‍ മാഡ്രിഡിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇളയരാജ സംഗീതം നിര്‍വഹിച്ച ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷന്‍ അകമ്പടിയായി ചേര്‍ത്തിരിക്കുന്നത്. ഡി ജെ ശേഖറാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്. 

Latest Videos

undefined

ഇന്‍സ്റ്റാഗ്രാമില്‍ റയല്‍ മാഡ്രിഡ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഫുട്‌ബോള്‍ പ്രേമികളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, സിനിമാതാരം സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരെല്ലാം പോസ്റ്റിന് കമന്റും ചേര്‍ത്തിട്ടുണ്ട്. വീഡിയോ കാണാം...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ഈ ഗാനം അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. മലയാളത്തിന്റെ സ്വന്തം പാട്ട് ഫുട്‌ബോളിലൂടെ ലോക പ്രസിദ്ധമായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ചെന്നൈ മേഘാവൃതം, നാളെ അതിനിര്‍ണായകം! ഇന്ത്യ-ഓസീസ് ലോകകപ്പ് മത്സരം മഴ മുടക്കുമോ? കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

click me!