അല്‍ നസ്‌റിനെതിരെ മെസി ഇറങ്ങിയപ്പോള്‍ പ്രത്യേക രീതിയിലൊരു ആക്ഷന്‍! ബഹുമാനിക്കാന്‍ അറിയില്ലേയെന്ന് ആരാധകര്‍

By Web Team  |  First Published Feb 2, 2024, 12:59 PM IST

സുവാരസ്, ബുസ്‌കറ്റ്‌സ്, ജോര്‍ദി അല്‍ബ തുടങ്ങിയവര്‍ ഉണ്ടായിട്ടും ഇന്റര്‍ മയാമിക്ക് ഒറ്റഗോള്‍ പോലും നേടാനായില്ല. ആദ്യ മത്സത്തില്‍ അല്‍ ഹിലാലിനോടും ഇന്റര്‍ മയാമി തോറ്റിരുന്നു.


ദോഹ: റിയാദ് സീസണ്‍ കപ്പ് ഫുട്‌ബോളില്‍ ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ അല്‍ നസ്ര്‍ എതിരില്ലാത്ത ആറ് ഗോളിന് ഇന്റര്‍ മയാമിയെ തകര്‍ത്തു. ബ്രസീലിയന്‍ താരം ടാലിസ്‌കയുടെ ഹാട്രിക്കാണ് ഇന്റര്‍ മയാമിയെ തകര്‍ത്തത്. 10, 51, 73 മിനിറ്റുകളില്‍ ആയിരുന്നു ടാലിസ്‌കയുടെ ഗോളുകള്‍. ഒട്ടാവിയോ, അയ്മറിക് ലപ്പോര്‍ട്ട, മുഹമ്മദ് മരാന്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

സുവാരസ്, ബുസ്‌കറ്റ്‌സ്, ജോര്‍ദി അല്‍ബ തുടങ്ങിയവര്‍ ഉണ്ടായിട്ടും ഇന്റര്‍ മയാമിക്ക് ഒറ്റഗോള്‍ പോലും നേടാനായില്ല. ആദ്യ മത്സത്തില്‍ അല്‍ ഹിലാലിനോടും ഇന്റര്‍ മയാമി തോറ്റിരുന്നു. 83-ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്. മെസി ഇറങ്ങുന്നിന് മുമ്പ് തന്നെ ആറ് ഗോളുകള്‍ മയാമിയുടെ വലയിലെത്തിയിരുന്നു. മെസി കളത്തിലേക്ക് ഇറങ്ങുമ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Latest Videos

undefined

സൗദി ജനറല്‍ അതോറിറ്റി ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ തുര്‍ക്കി അബ്ദുള്‍ മുഹ്‌സെന്‍ നടത്തിയ ആക്ഷനാണ് വൈറലായിരിക്കുന്നത്. പകരക്കാരനായി മെസി ഗ്രൗണ്ടിലെത്തിയ ഉടനെ അദ്ദേഹം ആറ് കൈ വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രത്യേക രീതിയില്‍ ആക്ഷന്‍ കാണിച്ചു. താരത്തെ പരിഹസിക്കുന്ന രീതിയാലാണ് അതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. വീഡിയോ കാണാം...

Look what Saudi are doing to Messi🥺 pic.twitter.com/RjFmm7zwQD

— Underground Guy (@Undergroundguyx)

Turki Sheikh reaction to Messi substitution 😭

pic.twitter.com/0zXHS1XNej

— CristianoXtra (@CristianoXtra_)

റിയാദ് കപ്പിലെ ആദ്യമത്സരത്തില്‍ അല്‍ ഹിലാലിനോട് തോറ്റാണ് മെസിയും സുവാരസും ബുസ്‌കറ്റ്സും ആല്‍ബയും ഉള്‍പ്പെട്ട ഇന്റര്‍ മയാമി ഇറങ്ങുന്നത്. മേജര്‍ ലീഗ് സോക്കര്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പായിട്ടാണ് മയാമി സൗദിയിലെത്തിയത്. ഏഷ്യന്‍ പര്യടനത്തില്‍ ഇനിയും ഇന്റര്‍ മയാമിക്ക് മത്സരങ്ങളുണ്ട്.

ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിര്‍ത്തൂ! ഗാര്‍നാച്ചോയ്‌ക്കെതിരെ തുറന്നടിച്ച് എയ്ഞ്ചല്‍ ഡി മരിയ

click me!