റോള്‍ മോഡലാണെന്ന് പറയുക മാത്രമല്ല, തന്റെ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഗോള്‍ നേടിയാല്‍ മിക്കപ്പോഴും റൊണാള്‍ഡോയുടെ വിഖ്യാതമായ സിയു ആഘോഷപ്രകടനവും ഗര്‍ണാച്ചോ അനുകരിക്കാറുണ്ട്.
മാഞ്ചസ്റ്റര്‍: കഴിഞ്ഞ ദിവസമാണ് അര്‍ജന്റൈന്‍ യുവതാരം അലയാന്ദ്രോ ഗര്‍ണാച്ചോയ്ക്ക് നിര്‍ദേശവുമായി ഏഞ്ചല്‍ ഡി മരിയ എത്തിയത്. ഗര്‍ണാച്ചോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിക്കരുതെന്നാണ് ഡി മരിയയുടെ നിര്‍ദേശം. ലിയോണല്‍ മെസിയുടെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അര്‍ജന്റൈന്‍ താരങ്ങളും ആരാധകരും പൊതുവെ ഇഷ്ടപ്പെടാറില്ല. എന്നാല്‍ റൊണാള്‍ഡോയാണ് തന്റെ റോള്‍ മോഡലെന്ന് പലതവണ വെളിപ്പെടുത്തിയ അര്‍ജന്റൈന്‍താരമാണ് ഗര്‍ണാച്ചോ.
റോള്‍ മോഡലാണെന്ന് പറയുക മാത്രമല്ല, തന്റെ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഗോള്‍ നേടിയാല്‍ മിക്കപ്പോഴും റൊണാള്‍ഡോയുടെ വിഖ്യാതമായ സിയു ആഘോഷപ്രകടനവും ഗര്‍ണാച്ചോ അനുകരിക്കാറുണ്ട്. ഈ അനുകരണം നിര്‍ത്തണമെന്നാണിപ്പോള്‍ ഏഞ്ചല്‍ ഡി മരിയ യുവതാരമായ ഗര്‍ണാച്ചോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റൊണാള്‍ഡോയ്ക്ക് പകരം അര്‍ജന്റൈന്‍ താരമായ മെസ്സിയെയാണ് ഗര്‍ണാച്ചോ അനുകരിക്കേണ്ടതെന്നും ഡി മരിയ പറഞ്ഞിരുന്നു. ഗര്‍ണാച്ചോയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ റൊണാള്‍ഡോയെപ്പോലെ കളിക്കളത്തില്‍ ആഘോഷിക്കില്ലെന്നും വ്യക്തമാക്കി.
undefined
എന്നാല്‍ ഡി മരിയ പറഞ്ഞ നാവ് വായിലിട്ടില്ല, അപ്പോഴേക്കും ക്രിസ്റ്റിയാനോയെ അനുകരിച്ച് ഗര്‍ണാച്ചോ രംഗത്തെത്തി. ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടിയ ശേഷമായിരുന്നു ഗര്‍ണാച്ചോയുടെ സെലിബ്രേഷന്‍. ഇന്ന് വെസ്റ്റ്ഹാമിനെതിരെ ആദ്യ ഗോള്‍ നേടിയ ശേഷം ഗര്‍ണാച്ചോ, തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയെ അനുകരിക്കുകയായിരുന്നു. വീഡിയോ കാണാം...
Cristiano celebration
Despite of a Di Maria who said not to 😂 pic.twitter.com/dWCwYRoa4v
മത്സരം മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. രണ്ട് ഗോളുകള്‍ ഗര്‍ണാച്ചോ നേടി. ഗര്‍ണാച്ചോയുടെ കഴിവിനെ കുറിച്ചും ഡി മരിയ സംസാരിച്ചിരുന്നു. ഡി മരിയയുടെ വാക്കുകള്‍... ''മികച്ച താരമാണ് ഗര്‍ണാച്ചോ. ചെറുപ്രായത്തിലെ അര്‍ജന്റൈന്‍ ദേശീയ ടീമില്‍ അംഗമായി. അര്‍ജന്റൈന്‍ ടീമില്‍ വലിയ നേട്ടങ്ങളാണ് ഗര്‍ണാച്ചോയെ കാത്തിരിക്കുന്നത്.'' ഡി മരിയ കൂട്ടിചേര്‍ത്തു.