ഇഞ്ചുറി ടൈമില്‍ ഒന്നൊന്നര ഗോള്‍! എല്‍ ക്ലാസികോയില്‍ റയലിനെ തകര്‍ത്ത ബാഴ്‌സ താരം കെസിയുടെ ഗോള്‍ കാണാം

By Web Team  |  First Published Mar 20, 2023, 9:57 AM IST

ഇഞ്ചുറി ടൈമില്‍ ഫ്രാങ്ക് കെസിയാണ് വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. 26 കളിയില്‍ 68 പോയിന്റുള്ള ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്.


ബാഴ്‌സലോണ: എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സലോണ. അറൗഹോയുടെ ഓണ്‍ഗോളില്‍ പിന്നിലായ ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ബാഴ്‌സ ജയിച്ചത്. ഇഞ്ചുറി ടൈമില്‍ ഫ്രാങ്ക് കെസിയാണ് വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. 26 കളിയില്‍ 68 പോയിന്റുള്ള ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്. റയലുമായുള്ള പോയിന്റ് വ്യത്യാസം 12 പോയിന്റായി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി. കെസ്സി നേടിയ ഗോള്‍ കാണാം...

FRANCK KESSIÉ SCORES THE WINNER AT THE DEATH!!!

pic.twitter.com/F6JIpPtXX3

— Reyi (@Reinaldodcg9)

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍

Latest Videos

undefined

ലണ്ടന്‍: എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍ കടന്നു. ഫുള്ളാമിനെ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍സെല്‍ സബിറ്റ്‌സറാണ് മറ്റൊരു ഗോള്‍ നേടിയത്. അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ ഗോളില്‍ മുന്നിട്ടുനിന്ന ശേഷമാണ് ഫുള്ളാമിന്റെ തോല്‍വി. 72ആം മിനുറ്റില്‍ മിത്രോവിച്ചും വില്യനും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. സെമിയില്‍ ബ്രൈറ്റനാണ് യുണൈറ്റഡിന്റെ എതിരാളികള്‍.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് ആഴ്‌സനല്‍. ക്രിസ്റ്റല്‍പാലസിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്തു. ബുക്കായോ സാക്ക ഇരട്ട ഗോള്‍ നേടി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഗ്രാനിത് ഷാക്ക എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ജെഫ്രെ ഷുല്‍പാണ് ക്രിസ്റ്റല്‍പാലസിന്റെ ആശ്വാസഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ആറാം മത്സരം ജയിച്ച ആഴ്‌സനല്‍ 28 മത്സരങ്ങളില്‍ 69 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 61 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.

പിഎസ്ജിക്ക് തോല്‍വി
 
ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തോല്‍വി. റെന്നിനോട് സ്വന്തം മണ്ണില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോറ്റത്. ലിയോണല്‍ മെസ്സിയും എംബപ്പെയും ഗോളവസരങ്ങള്‍ പാഴാക്കിയത് പിഎസ്ജിക്ക് തിരിച്ചടിയായി. 66 പോയിന്റുമായി പിഎസ്ജി തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.
 

click me!