തോല്‍വിക്ക് പിന്നാലെയാണ് ഡല്ലാസ് താരങ്ങള്‍ മെസിയെ പൊതിഞ്ഞത്. നിരനിരയായി നിന്ന് താരങ്ങള്‍ മെസിക്കൊപ്പം ഫോട്ടോയെടുക്കകയും ചെയ്തു. മെസിയാവട്ടെ താരങ്ങളെ നിരാശരാക്കിയതുമില്ല.
ഡല്ലാസ്: ലീഗ് കപ്പിന് ശേഷം ഇന്റര്‍ മിയാമി താരം ലിയോണല്‍ മെസിക്കൊപ്പം ഫോട്ടോയെടുത്ത് എഫ്‌സി ഡെല്ലാസ് താരങ്ങള്‍. മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡെല്ലാസ് പരാജയപ്പെട്ടിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും നാല് ഗോള്‍ വീതം നേടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. മെസി രണ്ട് ഗോള്‍ നേടുകയും ചെയ്തു. ഇതില്‍ 85-ാം മിനിറ്റില്‍ നേടിയ ഫ്രീകിക്ക് ഗോളാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഒരുഘട്ടത്തില്‍ മയാമി 3-1ന് പിന്നിലായിരുന്നു.
തോല്‍വിക്ക് പിന്നാലെയാണ് ഡല്ലാസ് താരങ്ങള്‍ മെസിയെ പൊതിഞ്ഞത്. നിരനിരയായി നിന്ന് താരങ്ങള്‍ മെസിക്കൊപ്പം ഫോട്ടോയെടുക്കകയും ചെയ്തു. മെസിയാവട്ടെ താരങ്ങളെ നിരാശരാക്കിയതുമില്ല. വൈറല്‍ വീഡിയോ കാണാം...
FC Dallas players started lining up to take pictures with Messi after the game. pic.twitter.com/uqYNKjnrTt
— J. (@Messilizer)Messi exchanging shirts with Velasco after the game. pic.twitter.com/RCfcnyv3bt
— MC (@CrewsMat10)
undefined
അതേസമയം, മത്സരത്തിന് ശേഷം സ്‌റ്റേഡിയത്തിന് പുറത്ത് മെസി ആരാധകരും ഡെല്ലാസ് ഫാന്‍സും നേര്‍ക്കുനേര്‍ വന്നു. ഇതിലൊരാള്‍, മെസിയുടെ പേരുള്ള അര്‍ജന്റീന ജഴ്‌സിയാണ് അണിഞ്ഞിരുന്നത്. കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. അവര്‍ക്കും മര്‍ദനമേറ്റു. കണ്ടുനിന്നവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. വഴക്കിനിടെ മെസി ആരാധകന്‍ ഒരാളെ മലര്‍ത്തിയടിച്ചു. എന്നാല്‍ ആര്‍ക്കും വലിയ പരിക്കില്ലെന്നാണ് പ്രത്യക്ഷത്തില്‍ അറിയുന്നത്. വീഡിയോ കാണാം...
Dallas and Leo Messi fans get in a post game fight outside the stadium! pic.twitter.com/CtDnPpumYL
— Leo Messi 🔟 Fan Club (@WeAreMessi)മത്സരത്തിലെ ഫ്രീകിക്ക് ഗോളോടെ മെസി ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങുടെ പട്ടികയില്‍ ഡിയേഗോ മറഡോണയെ പിന്തള്ളി. മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്. മറഡോണ (62), സീക്കോ (62), റൊണാള്‍ഡ് കോമാന്‍ (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിക്ക് സാധിക്കും.