ഏഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ്, ജിയോവനി ലോ സെല്‍സോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വേല്‍ മൊളിന എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് മെസി ചൈനയിലെത്തിയത്.
ബെയ്ജിംഗ്: ഏഷ്യന്‍ പര്യടനത്തിലെ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി ബെയ്ജിംഗിലാണിപ്പോള്‍ അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസി. ജൂണ്‍ പതിനഞ്ചിന് ബെയ്ജിംഗില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ജൂണ്‍ പത്തൊന്‍പതിന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുമായാണ് രണ്ടാം മത്സരവും അര്‍ജന്റീന കളിക്കും.
എന്നാല്‍ ബെയ്ജിംഗില്‍ ഇറങ്ങിയപ്പോള്‍ അത്രനല്ല അനുഭവമല്ല മെസിക്കുണ്ടായത്. വിമാനത്താവളത്തില്‍ അരമണിക്കൂറോളം തടഞ്ഞുവച്ചു. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമായിരുന്നു കാരണം. അരമണിക്കൂറിന് ശേഷമാണ് മെസിക്കും സംഘത്തിനും വിമാന താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോയത്.
undefined
ഏഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ്, ജിയോവനി ലോ സെല്‍സോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വേല്‍ മൊളിന എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് മെസി ചൈനയിലെത്തിയത്. മെസിയുടെ പാസ്‌പോര്‍ട്ട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ റോഡ്രിഗോ ഡി പോളും കൂടെയുണ്ടായിരുന്നു. വീഡിയോ കാണാം...
There’s was passport issue with Messi’s arrival to China causing delay but look at De Paul continuing to body guard Messi, we all need a friend like that, don’t we?
Video🎥 Via
pic.twitter.com/XNN5ZyvhZd
more grateful than ever to have de paul by messi's side in this complicated situation pic.twitter.com/2qO5PcShuw
— messifc (@messinationlm10)അടുത്തിടെ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക് മാറിയിരുന്നു. മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണിത്. പി എസ് ജിയുമായി കരാര്‍ പൂര്‍ത്തിയാക്കിയ മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനായിരുന്നു താല്‍പര്യം. ഇതിനായി ചര്‍ച്ചകളും തുടങ്ങിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് മുന്നില്‍ ഒരു കരാര്‍ വെക്കാന്‍ പോലും ബാഴ്‌സയ്ക്ക് സാധിച്ചിരുന്നില്ല. അനുവദിക്കപ്പെട്ട ശമ്പള ബില്ലിനുള്ളില്‍ മെസിയെ ലാ ലീഗയില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ബാഴ്‌സയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
അടുത്ത മാസം 21ന് ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഒരു മാസത്തെ അവധിക്ക് ശേഷമാകും മെസ്സി അമേരിക്കന്‍ ക്ലബ്ബിലെത്തുക. ക്രൂസ് അസൂളായിരിക്കും ആദ്യമത്സരത്തില്‍ എതിരാളി. കരാര്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വന്‍തുകയ്ക്കാണ് റീസെയ്ല്‍ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം