മുന്നില്‍ പോസ്റ്റ് മാത്രം! എന്നിട്ടും ലാതുറോ മാര്‍ട്ടിനെസ് അവസരം നഷ്ടമാക്കി; വിശ്വസിക്കാനാവാതെ മെസി- വീഡിയോ

By Web Team  |  First Published Mar 29, 2023, 9:01 AM IST

ലതു വിംഗിലൂടെ പന്തുമായി മെസി കുറസാവോ ബോക്‌സിലേക്ക്. ഒരു പ്രതിരോധതാരം മെസിക്കൊപ്പമുണ്ടായിരുന്നു. പ്രതിരോധ താരത്തെ കബളിപ്പിച്ച് മെസി പന്ത് ലാതുറോയ്ക്ക് നല്‍കി. ലാതുറോയ്ക്ക് മുന്നില്‍ പോസ്റ്റ് മാത്രം. ഗോള്‍ കീപ്പര്‍ ചിത്രത്തിലേയില്ല.


ബ്യൂണസ് ഐറിസ്: കുറസാവോയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഏഴ് ഗോളിന്റെ വിജയാണ് അര്‍ജന്റീന നേടിയത്. ഇതില്‍ മൂന്ന് ഗോളും നേടിയത് മെസിയായിരുന്നു. ഇതോടെ അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 100 ഗോള്‍ പൂര്‍ത്തിയാക്കാനും മെസിക്കായി. മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. ആദ്യപാതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.

20-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഒന്നാം ഗോള്‍. എന്നാല്‍, മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ലീഡ് നേടാന്‍ അര്‍ജന്റീനയ്ക്ക് സുവര്‍ണാവസരമുണ്ടായിരുന്നു. ലാതുറോ മാര്‍ട്ടിനെസിന്റെ മിസ്സാണ് അര്‍ജന്റീനയ്ക്ക് ലീഡ് നഷ്ടമാക്കിയത്. അതും ഒരുതാരവും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അവസരം. വലതു വിംഗിലൂടെ പന്തുമായി മെസി കുറസാവോ ബോക്‌സിലേക്ക്. ഒരു പ്രതിരോധതാരം മെസിക്കൊപ്പമുണ്ടായിരുന്നു. പ്രതിരോധ താരത്തെ കബളിപ്പിച്ച് മെസി പന്ത് ലാതുറോയ്ക്ക് നല്‍കി. ലാതുറോയ്ക്ക് മുന്നില്‍ പോസ്റ്റ് മാത്രം. ഗോള്‍ കീപ്പര്‍ ചിത്രത്തിലേയില്ല. എന്നിട്ടും മാര്‍ട്ടിനെസ് അവസരം നഷ്ടമാക്കി. വീഡിയോ കാണാം...

How could you miss that, Lautaro?pic.twitter.com/UYn6L9zGFG

— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste)

How could you miss that, Lautaro?
pic.twitter.com/81f54CndEo

— 1‏OZZiil_11 (@Abu_Ahmad1413)

Latest Videos

undefined

ട്വിറ്ററിലെ വന്‍ ട്രോളാണ് ഇന്റര്‍ മിലാന്‍ താരം കൂടിയായ ലാതുറോയ്‌ക്കെതിരെ. നൂറ്റാണ്ടിലെ മിസ് എന്നൊക്കെയാണ് ട്രോളര്‍മാര്‍ പറയുന്നത്. ലാതുറോ അവസരം നഷ്ടമാക്കിയെങ്കിലും അര്‍ജന്റീന 7-0ത്തിന് ജയിച്ചുകറി. ലാ സെല്‍സോയില്‍ നിന്ന് പാസ് സ്വീകരിച്ചാണ് മെസി 100 ഗോള്‍ നേട്ടം ആഘോഷിച്ചത്. 23-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലിന്റെ ഗോള്‍. ലൊ സെല്‍സോയുടെ കോര്‍ണര്‍ കിക്ക് ജെര്‍മന്‍ പെസല്ല ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തു. എന്നാല്‍ ഗോള്‍ലൈനില്‍ പ്രതിരോധതാരം സേവ് ചെയ്‌തെങ്കിലും പന്ത് ബോക്‌സില്‍ തന്ന ഉയര്‍ന്നു പോന്തി. ഇതോടെ ഗോണ്‍സാലസ് അനായാസം ഹെഡ് ചെയ്ത് ഗോളാക്കി.  

33-ാം മിനിറ്റില്‍ ഗോണ്‍സാലസിന്റെ അസിസ്റ്റില്‍ മെസിയുടെ രണ്ടാം ഗോള്‍. ഇത്തവണ ബോക്‌സില്‍ നിന്ന് പാസ് സ്വീകരിച്ച് മെസി തന്റെ പരമ്പരാഗത ശൈലിയില്‍ ഇടങ്കാലുകൊണ്ട് പന്ത് ഗോള്‍വര കടത്തി. 35-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. ഇത്തവണ മെസിയുടെ വക അസിസ്റ്റ്. ബോക്‌സില്‍ ഗോളടിക്കാന്‍ പാകത്തില്‍ പന്ത് വാങ്ങിയ മെസിയ കുറസാവോ പ്രതിരോധ താരങ്ങള്‍ വളഞ്ഞു. ഇതോടെ മെസി പന്ത് ബോക്്‌സിന് പുറത്തേക്ക് പാസ് നല്‍കി. ഓടിവന്ന് എന്‍സൊ തൊടുത്ത ഷോട്ട് വലകുലുക്കി.

37-ാം മിനിറ്റില്‍ മെസി ഹാട്രിക് പൂര്‍ത്തിയാക്കി. മെസിയും ലോ സെല്‍സോയും നടത്തിയ നീക്കമാണ് ഗോളില്‍ അവസാനിച്ചത്. മധ്യവരയ്ക്ക് പിന്നില്‍ നിന്ന് തുടങ്ങിയ നീക്കം മെസിയുടെ ഗോളില്‍ അവസാനിച്ചു. പാസും ഫിനിഷും ഒന്നിനൊന്ന് മെച്ചം. 78-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയ ലീഡ് ആറാക്കി ഉയര്‍ത്തി. 87-ാ മിനിറ്റില്‍ മോന്റീലിലൂടെ അര്‍ജന്റീന അവസാന ഗോളും നേടി. ഇത്തവണ പാസ് നല്‍കിയ പൗളോ ഡിബാല.

ഹാട്രിക്കോടെ സെഞ്ചുറി തികച്ച് മെസി! കുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന- ഗോള്‍ വീഡിയോ കാണാം

click me!