മൈതാന മധ്യത്തില്‍ നിന്ന് വലതുവിംഗില്‍ നിന്ന് ഉയര്‍ത്തിക്കിടയ പന്ത് കാലിലൊതുക്കി ഒറ്റക്ക് മുന്നേറിയ രാഹുലിനെ തടുക്കാന്‍ ചൈനീസ് പ്രതിരോധനിരതാരം കൂടെയുണ്ടായിരുന്നെങ്കിലും ഓട്ടത്തിനിടയില്‍ അപ്രതീക്ഷിത ആംഗിളില്‍ നിന്ന് രാഹുല്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചതോടെ ചൈനീസ് ഗോള്‍ കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല.
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യ ഇന്നലെ ചൈനയോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോറ്റെങ്കിലും ശ്രദ്ധേയമായി മലയാളി താരം കെ പി രാഹുലിന്‍റെ വണ്ടര്‍ ഗോള്‍. പതിനേഴാം മിനിറ്റില്‍ ഗാവോ ടിയാനൈയിലൂടെ മുന്നിലെത്തിയ ചൈനയെ ഞെട്ടിച്ച് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സോളോ റണ്ണിനൊടുവില്‍ രാഹുല്‍ ഗോളടിച്ചത്.
മൈതാന മധ്യത്തില്‍ നിന്ന് വലതുവിംഗില്‍ നിന്ന് ഉയര്‍ത്തിക്കിടയ പന്ത് കാലിലൊതുക്കി ഒറ്റക്ക് മുന്നേറിയ രാഹുലിനെ തടുക്കാന്‍ ചൈനീസ് പ്രതിരോധനിരതാരം കൂടെയുണ്ടായിരുന്നെങ്കിലും ഓട്ടത്തിനിടയില്‍ അപ്രതീക്ഷിത ആംഗിളില്‍ നിന്ന് രാഹുല്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചതോടെ ചൈനീസ് ഗോള്‍ കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല. മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ലഭിച്ച ഏക അവസരവും ഇതു തന്നെയായിരുന്നു. ഗ്യാലറിയിലിരുന്ന് ഇന്ത്യന്‍ ഗോള്‍ ആഘോഷിക്കാനായി ഏഴുന്നേറ്റ് നിന്ന് ദേശീയ പതാകം വീശിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തി ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരാധകന്‍ അതിന് തയാറാവാതിരുന്നതും കൗതു കാഴ്ചയായി.
undefined
മെസിയില്ലാതെ ഇറങ്ങിയ ഇന്‍റര്‍ മയാമിക്ക് വമ്പൻ തോൽവി; റൊണാൾഡോയുടെ ഗോളിൽ ജയം തുടർന്ന് അൽ നസ്‌ർ
2010നുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളായിരുന്നു രാഹുല്‍ ഇന്നലെ കുറിച്ചത്. രാഹുലിന്‍റെ ഗോളില്‍ ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും പക്ഷെ രണ്ടാം പകുതിയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിലെ ചൈന ലീഡെടുത്തു. 51-ാം മിനിറ്റില്‍ ഡായി വൈജുന്‍ ആയിരുന്നു ചൈനക്ക് ലീഡ് സമ്മാനിച്ചത്.
📸 | WHAT A GOALLLLL RAHUL KP! pic.twitter.com/tZLFnGNADW
— Rohit Sharma (@arvindkaliravna)72-ാം മിനിറ്റില്‍ ടാവോ ക്വിയാഗ്ലോങിലൂടെ ലീഡുയര്‍ത്തിയ ചൈന ഇന്ത്യയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്തു. മൂന്ന് മിനിറ്റിനകം 75ാം മിനിറ്റില്‍ ടാവോ രണ്ടാം ഗോളും നേടിയതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പായി. ഇഞ്ചുറി ടൈമില്‍ ഇന്ത്യയുടെ മുറിവില്‍ മുളകുപുരട്ടി ഹാവോ ഫാങ് ചൈനയുടെ അഞ്ചാം ഗോളും നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക