മെസിയാണോ ക്രിസ്റ്റ്യാനോ ആണോ ഇഷ്‌ട താരം എന്ന ചോദ്യം ജപ്പാനില്‍ വച്ച് കിം കർദാഷ്യാനെ തേടിയെത്തി
ഓസക: ഇന്‍റര്‍ മയാമിയില്‍ ലിയോണല്‍ മെസിയുടെ അരങ്ങേറ്റത്തിന് സാക്ഷിയായതിന് തൊട്ടുപിന്നാലെ സൗദി ക്ലബ് അല്‍ നസ്‌റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രീ സീസണ്‍ മത്സരം കാണാന്‍ ജപ്പാനിലെത്തി അമേരിക്കല്‍ ടെലിവിഷന്‍ താരവും മോഡലുമായ കിം കർദാഷ്യാൻ. ഓസകയില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്ക് എതിരായ അല്‍ നസ്‌റിന്‍റെ സന്നാഹ മത്സരമാണ് കിം കണ്ടത്. രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. എങ്കിലും കടുത്ത മെസി ആരാധകരായ കിമ്മിന്‍റെ കുട്ടികള്‍ രണ്ട് പേരും പിഎസ്‌ജി ജേഴ്‌സിയണിഞ്ഞാണ് മത്സരം വീക്ഷിക്കാനെത്തിയത്. മെസിയാണോ ക്രിസ്റ്റ്യാനോ ആണോ ഇഷ്‌ട താരം എന്ന ചോദ്യം ജപ്പാനില്‍ വച്ച് കിം കർദാഷ്യാനെ തേടിയെത്തി. രണ്ട് പേരെയും ഇഷ്‌ടമാണ് എന്നായിരുന്നു കിം കർദാഷ്യാന്‍റെ പ്രതികരണം.
അൽ നസ്ര്‍- പിഎസ്‌ജി പ്രീ സീസണ്‍ സന്നാഹ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 90 മിനുറ്റുകളിലും മൂന്ന് മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. സൗദി ക്ലബ് അൽ നസ്‌റിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. ക്ലബുമായി ഇടഞ്ഞ് നിൽക്കുന്ന സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെ ജപ്പാനിൽ പ്രീ സീസണിന് എത്തിയത് പിഎസ്‌ജിയുടെ പ്രകടനത്തെ ബാധിച്ചു. ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ശക്തമായ നസ്ര്‍ പ്രതിരോധം മത്സരത്തില്‍ നിര്‍ണായകമായി.
🚨| BREAKING: Speed meets Kim Kardashian at the PSG vs Al-Nassr game pic.twitter.com/KcEZAxQ576
— Speedy HQ (@iShowSpeedHQ)
undefined
നേരത്തെ മയാമിയില്‍ അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാന്‍ കിം കർദാഷ്യാൻ കുട്ടികള്‍ക്കൊപ്പം ദിവസങ്ങള്‍ മാത്രം മുമ്പ് ഫ്ലോറിഡയില്‍ എത്തിയിരുന്നു. ലീഗ്സ് കപ്പില്‍ ക്രൂസ് അസൂലിനെതിരെ ഇന്‍റര്‍ മയാമിക്കായി മെസി മഴവില്‍ ഫ്രീകിക്ക് ഗോള്‍ നേടിയപ്പോള്‍ കർദാഷ്യാൻ ഗ്യാലറിയില്‍ ആവേശം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. കിം കർദാഷ്യാനൊപ്പം ടെന്നിസ് ഇതിഹാസം സെറീന വില്യംസും മെസിയുടെ അരങ്ങേറ്റം കാണാനുണ്ടായിരുന്നു. ഇതിന് ശേഷം റൊണാള്‍ഡോ-നെയ്‌മര്‍ പോരാട്ടം കാണാന്‍ കിം ജപ്പാനിലേക്ക് വിമാനം കയറുകയായിരുന്നു അമേരിക്കന്‍ സ്റ്റാര്‍ മോഡല്‍. എന്നാല്‍ അല്‍ നസ്‌റിനെതിരായ മത്സരത്തില്‍ പിഎസ്‌ജിക്കായി നെയ്‌മര്‍ മൈതാനത്തിറങ്ങിയില്ല. എന്നാല്‍ ഡഗൗട്ടില്‍ നെയ്‌മര്‍ ഇരിപ്പുണ്ടായിരുന്നു.
The reaction of Kim Kardashian, Serena Williams, Beckham and his family to Messi’s goal. 🤟
pic.twitter.com/MQjvCWOVCB
Read more: പ്രീ സീസണ്‍: പിഎസ്‌ജിയെ പിടിച്ചുകെട്ടി റൊണാള്‍ഡോയുടെ അൽ നസ്ര്‍