ഇതോടെ ഇംഗ്ലണ്ടിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോറന് ഇംഗ്ലണ്ടിനായി ഗ്രൗണ്ടിലിറങ്ങാനാവില്ല. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് 4-2ന് നൈജീരിയയെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തി.
ബ്രിസ്ബേന്‍: വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നൈജീരിയക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ ഇംഗ്ലണ്ട് പ്ലേ മേക്കര്‍ ലോറന്‍ ജെയിംസിന് ചുവപ്പുകാര്‍ഡ്. നൈജീരിയന്‍ താരം മിഷേല്‍ അലോസിയെ ഫൗള്‍ ചെയ്ത വീഴ്ത്തിയതിനുശേഷം എഴുന്നേല്‍ക്കുമ്പോള്‍ വീണു കിടക്കുന്ന അലോസിയുടെ നടുവില്‍ ബോധപൂര്‍വം ചവിട്ടിയതിനാണ് ലോറന്‍ ജെയിംസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്. ലോറന് റഫറി ആദ്യം മഞ്ഞക്കാര്‍ഡ് നല്‍കിയെങ്കിലും പിന്നീട് വാര്‍ പരിശോധനക്ക് ശേഷമാണ് ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു.
ഇതോടെ ഇംഗ്ലണ്ടിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോറന് ഇംഗ്ലണ്ടിനായി ഗ്രൗണ്ടിലിറങ്ങാനാവില്ല. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് 4-2ന് നൈജീരിയയെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തി. ചൈനക്കെതിരെ ഇംഗ്ലണ്ട് 6-1ന് ജയിച്ച മത്സരത്തില്‍ രണ്ട് ഗോളുകളുമായി ലോറന്‍ തിളങ്ങിയിരുന്നു.87-ാം മിനിറ്റില്‍ലോറന്‍ ജെയിംസ് ചുവപ്പു കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈം മുഴുവന്‍ ഇംഗ്ലണ്ട് 10 പേരുമായാണ് പിടിച്ചു നിന്നത്. മത്സരത്തില്‍ 20 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച നൈജീരയക്കായിരുന്നു മുന്‍തൂക്കമെങ്കിലും അതിലൊന്ന് പോലും ഗോളായി മാറാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.
Lauren James is shown a red card. pic.twitter.com/m9RywPHwPi
— Caity Foord 🏴 (@caitcaitfoord)
undefined
പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് ടീമുകളും ആദ്യ കിക്കുകള്‍ നഷ്ടപ്പെടുത്തി.എന്നാല്‍ രണ്ടാം പെനല്‍റ്റി കിക്ക് മുതലുള്ള എല്ലാ കിക്കും ഇംഗ്ലണ്ട് ഗോളാക്കിയപ്പോള്‍ നൈജീരിയക്ക് രണ്ടെണ്ണമെ ലക്ഷ്യത്തിലെത്തിക്കാനായുളളു. ജയത്തോടെ വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം തവണയും ക്വാര്‍ട്ടറിലെത്തുന്ന ടീമായി ഇംഗ്ലണ്ട്. കൊളംബിയ-ജമൈക്ക പ്രീ ക്വാര്‍ട്ടര്‍ മത്സര വിജയികളാകും ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍.