കിക്കോഫായി നാലാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ കൂള്‍ ഫിനിഷിംഗ് അല്‍ നസ്‌റിനെ മുന്നിലെത്തിച്ചിരുന്നു
റിയാദ്: സൗദി പ്രോ ലീഗിൽ പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിന് ജയം. ഗോള്‍മഴ കണ്ട മത്സരത്തില്‍ അൽ അഹ്‌ലി സൗദിയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്‌ര്‍ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ടലിസ്‌ക എന്നിവർ അൽ നസ്റിനായി രണ്ട് ഗോളുകൾ വീതം നേടി. ഫ്രാങ്ക് കെസ്സി, റിയാദ് മഹ്റസ്, ഫെറാസ് അൽബ്രിക്കൻ എന്നിവരാണ് അൽ അഹ്‌ലിയുടെ സ്കോറർമാർ.
കിക്കോഫായി നാലാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ കൂള്‍ ഫിനിഷിംഗ് അല്‍ നസ്‌റിനെ മുന്നിലെത്തിച്ചിരുന്നു. 17-ാം മിനുറ്റില്‍ ടലിസ്‌ക അല്‍ നസ്‌റിന്‍റെ ലീഡ് രണ്ടായി ഉയര്‍ത്തി. മുപ്പതാം മിനുറ്റില്‍ ഫ്രാങ്ക് കെസ്സിയിലൂടെ അൽ അഹ്‌ലി തിരിച്ചടിച്ചെങ്കിലും ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറിടൈമില്‍(45+6) ടലിസ്‌ക അല്‍ നസ്‌റിനെ 3-1 എന്ന ഗോള്‍നിലയില്‍ എത്തിച്ചു. ഇടവേളയ്ക്ക് ശേഷം 50-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി വലിയിലെത്തിച്ച് റിയാദ് മഹ്റസ് അൽ അഹ്‌ലിയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നപ്പോള്‍ രണ്ട് മിനുറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നസ്‌റിന്‍റെ വീര്യം ഒരിക്കല്‍ക്കൂടി കാട്ടി. ഇതോടെ അല്‍ നസ്‌റിന് നാല് ഗോളായപ്പോള്‍ 87-ാം മിനുറ്റില്‍ അഹ്‌ലിക്കായി ഫെറാസ് അൽബ്രിക്കന്‍ നേടിയ ഗോള്‍ മത്സരം 4-3 എന്ന നിലയില്‍ അവസാനിപ്പിച്ചു.
undefined
പന്ത് കാല്‍ക്കല്‍ വെക്കുന്നതില്‍ മൃഗീയ ഭൂരിപക്ഷം ക്രിസ്റ്റ്യാനോയും സംഘവും കാട്ടിയെങ്കില്‍ ഷോട്ടുകളുടെ എണ്ണത്തിലും ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അൽ അഹ്‌ലിയായിരുന്നു മുന്നില്‍. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ 15 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് അല്‍ നസ്‌ര്‍. ഇത്രതന്നെ പോയിന്‍റുള്ള അല്‍ അഹ്‌ലി സൗദി തൊട്ടുപിന്നില്‍ ആറാമത് നില്‍ക്കുന്നു. 18 പോയിന്‍റുമായി അല്‍ ഇത്തിഹാദ് തലപ്പത്ത് തുടരുകയാണ്. അല്‍ ഹിലാലാണ് രണ്ടാമത്.
Cristiano Ronaldo’s 2 weak foot goals today 🔥
pic.twitter.com/IgU4oVN2jn
Read more: 'കുല്‍ദീപ് യാദവിനെ നമുക്ക് ടീമിലെടുക്കാന്‍ പറ്റില്ലല്ലോ, അതാണ് പ്രശ്‌നം'; ട്രോളി ഇന്‍സമാം ഉള്‍ ഹഖ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം