എന്നാല്‍ ഇന്ന് പുറത്തുവന്ന വീഡിയോയില്‍ മത്സരം കഴിഞ്ഞ് കാമുകി ജോര്‍ജീന റോഡ്രിഗസിനൊപ്പം തിരിച്ചുപോകവെ തന്നെ ആരാധനയോടെ നോക്കുന്ന സല്‍മാന്‍ ഖാന് മുന്നിലൂടെ നടന്നു നീങ്ങുന്ന ബോളിവുഡിന്‍റെ ഒരേയൊരു സല്ലു ഭായിയെ ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല.
റിയാദ്: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരു ഫ്രെയിമില്‍ വന്നതിന്‍റെ ദൃശ്യങ്ങള്‍ ആരാധകര്‍ ആഘോഷമാക്കിയതിന് പിന്നാലെ സല്‍മാന്‍ ആരാധകരെ നിരാശപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. റിയാദില്‍ നടന്ന എംഎംഎ ബോക്സിംഗില്‍ ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് ഗാനൗവും തമ്മിലുള്ള ബോക്സിംഗ് മത്സരം കാണാനെത്തിയ റൊണാള്‍ഡോയും സല്‍മാനും ഒരു നിരയില്‍ ഇരിക്കുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ആരാധകര്‍ ഇന്നലെ ആഘോഷമാക്കിയിരുന്നു.
എന്നാല്‍ ഇന്ന് പുറത്തുവന്ന വീഡിയോയില്‍ മത്സരം കഴിഞ്ഞ് കാമുകി ജോര്‍ജീന റോഡ്രിഗസിനൊപ്പം തിരിച്ചുപോകവെ തന്നെ ആരാധനയോടെ നോക്കുന്ന സല്‍മാന്‍ ഖാന് മുന്നിലൂടെ നടന്നു നീങ്ങുന്ന ബോളിവുഡിന്‍റെ ഒരേയൊരു സല്ലു ഭായിയെ ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല. സല്‍മാന്‍ ഖാന്‍റെ മുന്നിലൂടെ നടന്നു നീങ്ങിയ റൊണാള്‍ഡോ മുന്‍നിരയിലുണ്ടയാിരുന്ന ലൂയിസ് ഫിഗോ, ബ്രസീല്‍ മുന്‍ താരം റൊണാള്‍ഡോ എന്നിവരെ ആശ്ലേഷിച്ചശേഷമാണ് മടങ്ങിയത്. ഇതോടെ സല്‍മാന്‍ ഖാന്‍ അപമാനിതനായെന്ന തരത്തില്‍ ഹേറ്റേഴ്സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിനിടക്ക് സല്‍മാനും റൊണാള്‍ഡോയും സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും സല്‍മാന്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിരുന്നു.
Ronaldo has won the hearts of the people.
This is a huge insult to Tiger.💔😜
Tiger Zinda 📷 📷 WhatsApp pic.twitter.com/7wwBbDzzQL
undefined
ഈ വര്‍ഷം ആദ്യം അബുദാബിയില്‍ നടന്ന അവാര്‍ഡ്‌ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സല്‍മാന്‍ ഖാന്‍ ബോളിവുഡ് താരം വിക്കി കൗശലിനെ അവഗണിച്ചതിനുള്ള മറുപടിയാണിതെന്ന് വീഡിയോ പ്രചരിപ്പിക്കുന്ന സല്‍മാന്‍ ഹേറ്റേഴ്സ് സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. സല്‍മാനെ അഭിവാദ്യം ചെയ്യാനെത്തിയ വിക്കി കൗശലിനെ സല്‍മാന്‍റെ ബോഡി ഗാര്‍ഡുമാര്‍ തള്ളി നീക്കിയിരുന്നു.
For Haters: Salman Bhai meets Ronaldo Sir ❤️ Delhi pic.twitter.com/lpcIBFYU60
— Shekh Sonu Khan (@slionshekh)റിയാദില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫ്രാന്‍സിസ് ഗാനൗവിനെ ടൈസണ്‍ ഫ്യൂറി തോല്‍പ്പിച്ചിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിലാണ് ടൈസണ്‍ ഫ്യൂറി ജയിച്ചു കയറിയത്. റൊണാള്‍ഡോക്കും സല്‍മാനും പുറമെ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡനന്‍റ്, റോബര്‍ട്ടെ ഫിര്‍മിനോ, ബോക്സിംഗ് താരം അമീര്‍ ഖാന്‍, ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ് തുടങ്ങിയ പ്രമുഖരും മത്സരം കാണാന്‍ എത്തിയിരുന്നു.
ബാലണ്‍ ഡി ഓറില്‍ മെസിയോ ഹാളണ്ടോ എന്നറിയാന്‍ മണിക്കൂറുകൾ മാത്രം; എല്ലാ കണ്ണുകളും പാരീസിലേക്ക്
Vicky Kaushal and Salman Khan look each other
But Style and walk of 😎📷 and ’s interaction were marvelous at pic.twitter.com/E12yBDDDxl
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക