1992ൽ സെമിയിലും 1996ൽ ക്വാർട്ടറിലും വീണു. 2000ലും 2004ലും സെമി കടമ്പ കടക്കാനായില്ല. 2008ൽ ക്വാർട്ടറിലും 2012ൽ ഗ്രൂപ്പ് ഘട്ടത്തിലും വീണു.
മ്യൂണിക്ക്: യൂറോ കപ്പിൽ നെതർലൻഡ്സിന്റെ കഷ്ടകാലം തുടരുന്നു. അഞ്ചാം തവണയാണ് നെതർലൻഡ്സ് സെമിയിൽ പുറത്താവുന്നത്.സമ്പന്ന പൈതൃകം. തീപ്പൊരി താരങ്ങൾ. തന്ത്രശാലിയായ പരിശീലകൻ. എന്നിട്ടും സെമി കടമ്പയിൽ നെതർലൻഡ്സിന്‍റെ കിരീടമോഹങ്ങൾ ഒരിക്കൽക്കൂടി വീണുടഞ്ഞു. യൂറോപ്യൻ ഫുട്ബോളിലെ പവർഹൗസുകൾക്കിടയിൽ കളിയഴകുമായി ആരാധകുടെ ഇടനെഞ്ചിലേക്ക് ഡ്രിബിൾ ചെയ്തു കയറിയവരാണ് ഓറഞ്ച് സൈന്യം. യോഹാൻ ക്രൈഫിന്‍റെ പിൻമുറക്കാർ ആദ്യമായും അവസാനമായും യൂറോപ്യൻ ചാമ്പ്യൻമാരായത് 1988ൽ.
സോവിയറ്റ് യുണിയനെ കിരീടപ്പോരിൽ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്. റൈക്കാർഡും ഗുള്ളിറ്റും വാൻബാസ്റ്റനും ഇപ്പോഴത്തെ കോച്ച് കൂമാനുമെല്ലാം ഉൾപ്പെട്ട സുവർണ തലമുറയുടെ ഒപ്പമെത്താൻ പിന്നീട് ശ്രമിച്ചപ്പോഴെല്ലാം നിരാശ. 1992ൽ സെമിയിലും 1996ൽ ക്വാർട്ടറിലും വീണു. 2000ലും 2004ലും സെമി കടമ്പ കടക്കാനായില്ല. 2008ൽ ക്വാർട്ടറിലും 2012ൽ ഗ്രൂപ്പ് ഘട്ടത്തിലും വീണു.
undefined
കോപ്പയിൽ കൂട്ടത്തല്ല്; കൊളംബിയന്‍ ആരാധകരെ ഗ്യാലറിയില്‍ കയറി തല്ലി യുറുഗ്വേന്‍ താരങ്ങള്‍
2016ൽ യോഗ്യതപോലും നേടാനാവാതെ നാണംകെട്ട നെതർലൻഡ് 2020ൽ പ്രീക്വാർട്ടറിൽ മടങ്ങി. ഇതിനിടെ കൊലകൊമ്പൻമാരായ പാട്രിക് ക്ലൈവർട്ടും എഡ്ഗാർ ഡേവിസും, ഡെന്നിസ് ബെർഗ്കാംപും, എഡ്വിൻ വാർഡർസാർറും റൂഡ് വാൻ നിസ്റ്റൽറൂയിയും ആര്യൻ റോബനും റോബിൻ വാൻപേഴ്സിയും വെസ്ലി സ്നൈഡറുമെല്ലാം ഡച്ച് നിരയിൽ വന്നുപോയി.ഇക്കുറിയും സന്പന്നമായിരുന്നു ഡച്ച് താരനിര. കളിക്കാരനായി കപ്പടിച്ച പാരമ്പര്യമുള്ള കൂമാൻ തന്ത്രങ്ങളുമായി ടച്ച് ലൈനിന് അരികെ ഉണ്ടായിട്ടും നെതർലൻഡ്സ് ഇക്കുറിയും സെമിയിൽ വീണു.
ഇത്തവണ സെമിയില്‍ ഇംഗ്ലണ്ടിനെതിെരെ ലീഡെടുത്തശഷമാണ് ഡച്ച് പട വീണുപോയത്. ആദ്യം ഹാരി കെയ്നിന്‍റെ പെനല്‍റ്റിയില്‍ ഒപ്പമെത്തിയ ഇംഗ്ലണ്ട് 90-ാം മിനിറ്റില്‍ ഒലി വാറ്റ്കിന്‍സിന്‍റെ ഗോളില്‍ വീണുപോയി. യൂറോ കപ്പില്‍ പ്രതീക്ഷകളുടെ ഭാരവുമായെത്തി സുന്ദര ഫുട്ബോള്‍ കളിച്ച് ഒരിക്കല്‍ കൂടി ഡച്ച് പട തലുകനിച്ച് മടങ്ങുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക