ക്രിസ്റ്റ്യൻ എറിക്സന്‍റെ പേരെഴുതിയ വെയ്ൽസ് ജേഴ്സി ക്യാപ്റ്റൻ ഗാരത് ബെയ്ൽ ഡെൻമാർക്ക് നായകന്‍ സൈമൺ കെയറിന് കൈമാറിയതായിരുന്നു ആ മനോഹര നിമിഷം
ആംസ്റ്റർഡാം: ഫുട്ബോൾ മൈതാനത്തെ ഒരു നല്ല കാഴ്ച ഇന്നലെ ഡെൻമാർക്ക്-വെയ്ൽസ് മത്സരത്തിന് മുൻപുണ്ടായിരുന്നു. ക്രിസ്റ്റ്യൻ എറിക്സന്‍റെ പേരെഴുതിയ വെയ്ൽസ് ജേഴ്സി ക്യാപ്റ്റൻ ഗാരത് ബെയ്ൽ ഡെൻമാർക്ക് നായകന്‍ സൈമൺ കെയറിന് കൈമാറിയതായിരുന്നു ആ മനോഹര നിമിഷം. 'ഗെറ്റ് വെൽ സൂൺ' എന്ന് അർഥം വരുന്ന വാചകവും ജേഴ്സിയിൽ ഉണ്ടായിരുന്നു.
ഫിൻലന്‍ഡിനെതിരെ യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെയാണ് ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട എറിക്സൺ ഇപ്പോൾ വിശ്രമത്തിലാണ്. എറിക്സനുള്ള വിജയം കൊതിച്ചാണ് ഓരോ മത്സരത്തിലും ഡെന്‍മാർക്ക് താരങ്ങള്‍ മൈതാനത്തിറങ്ങുന്നത്.
Gareth Bale gifts the Denmark captain a Christian Eriksen shirt signed by the whole Welsh squad
Nice touch 🏴 pic.twitter.com/3769tU1owf
മത്സരത്തില്‍ വെയ്ൽസിനെ തകർത്ത് ഡെൻമാർക്ക് ക്വാർട്ടറിൽ പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് സൈമൺ കെയറിന്‍റെയും സംഘത്തിന്‍റെയും വിജയം. പ്രതിരോധത്തിലും മുന്നേറ്റത്തിലും കളി മെനയുന്നതിനും പന്ത് കാല്‍ക്കല്‍ വയ്ക്കുന്നതിലും എല്ലാം വെയ്ൽസിനെ നിഷ്പ്രഭമാക്കുകയായിരുന്നു ഡെൻമാർക്ക്. 2004ന് ശേഷം ആദ്യമായാണ് ഡെൻമാർക്കിന്‍റെ ക്വാർട്ടർ പ്രവേശം.
ഇരട്ട ഗോളുമായി തിളങ്ങിയ കാസ്പർ ഡോൾബെർഗാണ് മത്സരം വെയ്ൽസിൽ നിന്ന് തട്ടിയെടുത്തത്. രണ്ടാം പകുതിയിൽ യോക്വിം മൈൽ ലീഡുയർത്തി. ഇഞ്ചുറിടൈമിൽ ബാഴ്സലോണ താരം കൂടിയായ ബ്രാത്ത്‍വെയ്റ്റ് ഗോള്‍ പട്ടിക പൂർത്തിയാക്കി. തുടർച്ചയായ 15-ാം മത്സരത്തിലും ഗോളില്ലാതെ നിരാശപ്പെടുത്തിയ സൂപ്പർ താരം ഗാരത് ബെയ്‌ലും ആരോൺ റാംസിയുമടങ്ങുന്ന വെയ്ൽസിന്‍റെ മുന്നേറ്റം ഒരിക്കൽ പോലും ഡാനിഷ് ഗോളി കാസ്പർ ഷ്മൈക്കേലിനെ പരീക്ഷിച്ചില്ല.
പരിക്കേറ്റ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണെ നഷ്ടമായിട്ടും ആദ്യ രണ്ട് മത്സരങ്ങൾ തോറ്റിട്ടും പ്രീ ക്വാർട്ടർ കടന്ന ഡെൻമാർക്ക് വമ്പന്‍മാർക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.
കൂടുതല്‍ യൂറോ വാർത്തകള്‍...
യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍
യൂറോ: വെംബ്ലി ജ്വലിച്ചു! ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona