യൂറോ സൗഹൃദ മത്സരങ്ങള്‍: ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം, ജർമനിക്കും നെതർലൻഡ്സിനും തിരിച്ചടി

By Web Team  |  First Published Jun 3, 2021, 8:21 AM IST

യൂറോ കപ്പിനൊരുങ്ങുന്ന ജർമനിക്ക് തിരിച്ചടി നേരിട്ടു. ഡെൻമാർക്കിനോട് ജർമനി സമനില വഴങ്ങി.


ലണ്ടന്‍: യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഫ്രാൻസ്. കിലിയൻ എംബപ്പെ, അന്‍റോയിൻ ഗ്രീസ്‌മാൻ, ഉസ്‌മാന്‍ ഡെംബലെ എന്നിവരാണ് ഗോൾ നേടിയത്. 25-ാം മിനുറ്റിൽ നെക്കോ വില്യംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് വെയിൽസിന് തിരിച്ചടിയായി.

Latest Videos

undefined

മറ്റൊരു മത്സരത്തിൽ ഓസ്‌ട്രിയക്കെതിരെ ഇംഗ്ലണ്ട് ജയം കണ്ടെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് ഓസ്‌ട്രിയയെ തോൽപ്പിച്ചത്. ബുക്കായോ സാക്കയാണ് 56-ാം മിനുറ്റിൽ ഗോൾ നേടിയത്.

ജര്‍മനിയുടെ ഒരുക്കം പാളി

അതേസമയം യൂറോ കപ്പിനൊരുങ്ങുന്ന ജർമനിക്ക് തിരിച്ചടി നേരിട്ടു. ഡെൻമാർക്കിനോട് ജർമനി സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോൾ നേടി. മറ്റൊരു മത്സരത്തില്‍ നെതർലൻഡ്സിനെ സ്‌കോട്‍ലൻഡ് സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. നെതർലൻഡ്സിനായി മെംഫിസ് ഡിപെ ഇരട്ട ഗോൾ നേടി. 

ഈ മാസം പതിനൊന്നിനാണ് യൂറോ കപ്പിന്റെ കിക്കോഫ്. യൂറോ കപ്പിന്റെ പതിനാറാം പതിപ്പിൽ ഏറ്റുമുട്ടുന്നത് 24 ടീമുകൾ. റോമിലാണ് ഉദ്ഘാടനം. 11 നഗരങ്ങളിൽ 30 ദിവസത്തിനിടെ 51 പോരാട്ടങ്ങൾ അരങ്ങേറും. ലണ്ടനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ. ഫ്രാൻസും ജ‍ർമനിയും പോ‍‍ർച്ചുഗലും ഹങ്കറിയും ഉള്‍പ്പെടുന്ന മരണഗ്രൂപ്പിലാണ് ആരാധകരുടെ ചങ്കിടിപ്പ്. 

ഇതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ മത്സരങ്ങളാവും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യൻമാർ.

യൂറോ കപ്പ്: ഇംഗ്ലണ്ട് സ്‌ക്വാഡ് പ്രഖ്യാപിച്ചു; സൂപ്പര്‍താരം പുറത്ത്

യൂറോ കപ്പ്: ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു, വൈനാൾഡം നായകന്‍

റാമോസ് പുറത്ത്, ഒരു റയല്‍ മാഡ്രിഡ് താരം പോലുമില്ലാതെ യൂറോ കപ്പിനുള്ള സ്‌പാനിഷ് ടീം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!