സ്വപ്‌ന നേട്ടമില്ലാതെ; കണ്ണീരോടെ അഗ്യൂറോ സിറ്റിയുടെ കുപ്പായമഴിച്ചു

By Web Team  |  First Published May 30, 2021, 9:12 AM IST

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ അഗ്യൂറോയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനായില്ല.


പോര്‍ട്ടോ: മാഞ്ചസ്റ്റർ സിറ്റിയില്‍ അർജന്‍റൈൻ താരം സെർജിയോ അഗ്യൂറോയുടെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ. എന്നാല്‍ കണ്ണീരോടെ സിറ്റിയോട് വിട പറയാനായിരുന്നു താരത്തിന്‍റെ വിധി. അഗ്യൂറോ അടുത്ത സീസണിൽ ബാഴ്സലോണയിലായിരിക്കും കളിക്കുക. പത്ത് സീസണിൽ സിറ്റിയിൽ കളിച്ച അഗ്യൂറോയാണ് ഒരു പ്രീമിയർ ലീഗ് ക്ലബിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരം. 

Latest Videos

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ അഗ്യൂറോയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനായില്ല. മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചെൽസി കിരീടം നേടുകയായിരുന്നു. കരുത്തരായ സിറ്റിക്കെതിരെ കരുതലോടെയാണ് ചെൽസി തുടങ്ങിയത്. കളിക്കിടെ പരിക്കേറ്റ് തിയാഗോ സിൽവ പുറത്തായത് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും 42-ാം മിനുറ്റില്‍ കായ് ഹാവെർട്സിന്‍റെ ഗോള്‍ വിധിയെഴുതി. 

രണ്ടാംപകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ കത്രികപ്പൂട്ടിട്ട് ചെൽസി പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഫൈനലിന്‍റെ ആവേശം കടുത്തപ്പോൾ കെവിൻ ഡിബ്രൂയിനും കളി മതിയാക്കാതെ കളംവിട്ടു. തുടരെ തുടരെ ചെൽസി ബോക്സിലേക്ക് സിറ്റി പന്തെത്തിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ കിരീടം ലക്ഷ്യമിട്ടെത്തിയ സിറ്റിയെ സൂപ്പർ താരം സെർജിയോ അഗ്യൂറോയ്‌ക്കും രക്ഷിക്കാനായില്ല. 

മധ്യനിരയിൽ സിറ്റിയുടെ മുന്നേറ്റങ്ങളെ തടുത്തുനിർത്തിയ എൻഗോളോ കാന്‍റെയും ചെൽസിയുടെ വലകാത്ത എഡ്വാർഡ് മെൻഡിയും വിജയത്തിൽ കയ്യടി കൂടുതൽ അർഹിക്കുന്നു. 

ചാമ്പ്യന്‍സ് ലീഗ്: സിറ്റിയുടെ സ്വപ്‌നം വീണുടഞ്ഞു; ആവേശ പോരാട്ടത്തില്‍ ചെല്‍സി

ഐപിഎല്‍ 2021: അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍, ബിസിസിഐ തീരുമാനം

ഗുസ്തി താരത്തിന്‍റെ കൊലപാതകം സുശീലിന്‍റെ പൊലീസ് കസ്റ്റഡി നീട്ടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!