ചാമ്പ്യൻസ് ലീഗിൽ 90-ാം ഗോള്‍ തികച്ച് ബെൻസേമ; ചെല്‍സിയെ വീഴ്‌ത്തി റയല്‍

By Web Team  |  First Published Apr 13, 2023, 8:38 AM IST

അൻപത്തിയൊൻപതാം മിനിറ്റിൽ ബെൻ ചിൽവെൽ ചുവപ്പ് കാർഡ് കണ്ടതോടെ പത്ത് പേരുമായാണ് ചെൽസി കളി പൂർത്തിയാക്കിയത്


മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യപാദത്തിൽ റയൽ മാഡ്രിഡിന് ജയം. നിലവിലെ ചാമ്പ്യൻമാർ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസിയെ തോൽപിച്ചു. ഇരുപത്തിയൊന്നാം മിനിറ്റിൽ കരീം ബെൻസേമയും എഴുപത്തിനാലാം മിനിറ്റിൽ മാർകോ അസെൻസിയോയുമാണ് ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ബെൻസേമയുടെ തൊണ്ണൂറാം ഗോളാണിത്. അൻപത്തിയൊൻപതാം മിനിറ്റിൽ ബെൻ ചിൽവെൽ ചുവപ്പ് കാർഡ് കണ്ടതോടെ പത്ത് പേരുമായാണ് ചെൽസി കളി പൂർത്തിയാക്കിയത്.

യാവോ ഫെലിക്സിന്റെയും റഹിം സ്റ്റെർലിംഗിന്റെയും ഗോളുന്നുറച്ച ഷോട്ടുകൾ തട്ടിയകറ്റിയ ഗോളി തിബോത് കോർത്വയുടെ മികച്ച സേവുകളും റയലിന്റെ വിജയത്തിൽ നിർണായകമായി. 

Latest Videos

undefined

എ സി മിലാന് ഒറ്റ ഗോള്‍ ജയം

മറ്റൊരു മത്സരത്തിൽ എ സി മിലാൻ ഒറ്റ ഗോളിന് നാട്ടുകാരായ നാപ്പോളിയെ തോൽപിച്ചു. സെരി എയിലെ ഒന്നാം സ്ഥാനക്കാരായ നാപ്പോളിക്കെതിരെ ഇസ്മായിൽ ബെനസെറാണ് നിർണായക ഗോൾ നേടിയത്. ഇടവേളയ്ക്ക് തൊട്ടുമുൻപായിരുന്ന മിലാന്റെ ഗോൾ. രണ്ടാം പകുതിയിൽ സാംബോ ആൻഗ്വിസ ചുവപ്പ് കാർഡ് കണ്ടത് നാപ്പോളിക്ക് തിരിച്ചടിയായി. ഈ മാസം ഇരുപതിനാണ് രണ്ടാംപാദ മത്സരം.

യൂറോപ്പ ലീഗില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍

ചാമ്പ്യൻസ് ലീഗിന് പിന്നാലെ യൂറോപ്പ ലീഗിലും ക്വാർട്ടർ ആരവം ഉയരുകയാണ്. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗിൽ സമീപകാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ സെവിയ്യയാണ് എതിരാളികൾ. കഴിഞ്ഞ 10 വർഷത്തിനിടെ 4 കിരീടങ്ങൾ സെവിയ്യ നേടി. ഇഎഫ്എൽ കപ്പ് നേടിയ യുണൈറ്റഡ് സീസണിൽ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. എന്നാൽ സൂപ്പർ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന്‍റെ പരിക്ക് യുണൈറ്റഡിന് തിരിച്ചടിയാണ്. സീസണിൽ 28 ഗോളുമായി ടീമിന്‍റെ ടോപ് സ്കോററാണ് റാഷ്ഫോർഡ്. ആന്‍റണി മാർഷ്യൽ പരിക്ക് മാറി തിരിച്ചെത്തുന്നത് യുണൈറ്റഡിന് ആശ്വാസമാകും. 4 മത്സരങ്ങളിലെ സസ്പെൻഷൻ കഴിഞ്ഞെത്തുന്ന കാസിമിറോയാകും യുണൈറ്റഡ് നിരയിലെ ശ്രദ്ധാകേന്ദ്രം.

Read more: ചാംപ്യന്‍സ് ലീഗ്: മൂന്നില്‍ ഒതുങ്ങിയത് ഭാഗ്യം! എത്തിഹാദില്‍ ബയേണ്‍ ചാരം! ആദ്യപാദം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

click me!