യമാല്‍ മുതല്‍ ക്രിസ്റ്റ്യാനോ വരെ! യൂറോയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ ഏഴ് താരങ്ങളെ അറിയാം

By Web Team  |  First Published Jul 10, 2024, 3:15 AM IST

മുന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ജൊഹാന്‍ വോന്‍ലാന്തന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് യമാല്‍ സ്വന്തം പേരിലാക്കിയത്.


മ്യൂണിച്ച്: യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയതോടെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമായിരുന്നു സ്പാനിഷ് താരം ലാമിന്‍ യമാല്‍. മത്സരത്തിന്റെ 21-ാം മിനിറ്റിലായിരുന്നു യമാലിന്റെ ഗോള്‍. 16 വയസാണ് ബാഴ്‌സലോണയില്‍ കളിക്കുന്ന കൗമാരക്കാരന്റെ പ്രായം. അടുത്ത ശനിയാഴ്ച്ച 17 വയസ് പൂര്‍ത്തിയാവും. യമാലിന്റെ ചിറകിലേറി സ്‌പെയ്ന്‍ യൂറോ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വിജയം. ഡാനി ഓല്‍മോയാണ് മറ്റൊരു ഗോള്‍ നേടിയത്. കോളോ മുവാനിയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. ഇനി യൂറോ ചരിത്രത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മറ്റു ആറ് താരങ്ങളെ പരിശോധിക്കാം.

ഇക്കാര്യത്തില്‍ മുന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ജൊഹാന്‍ വോന്‍ലാന്തന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് യമാല്‍ സ്വന്തം പേരിലാക്കിയത്. 2004 യൂറോയില്‍ ഫ്രാന്‍സിനെതിരെ  ജൊഹാന്‍ ഗോള്‍ നേടുമ്പോള്‍ 18 വയസും 141 ദിവസവും മാത്രായിരുന്നു പ്രായം. മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി മൂന്നാം സ്ഥാനത്തായി. ഇതേ യൂറോയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ റൂണി ഗോള്‍ നേടുമ്പോള്‍ 18 വയസും 237 ദിവസവും പ്രായമുണ്ടായിരുന്നു. പോര്‍ച്ചുഗീസ് താരം റെന്നാറ്റോ സാഞ്ചസ് നാലാം സ്ഥാനത്ത്. 2016 യൂറോയില്‍ പോളണ്ടിനെതിരെയാണ് അന്ന് 18 വയസും 317 ദിവസവും പ്രായമുണ്ടായിരുന്ന സാഞ്ചസ് ഗോള്‍ നേടുന്നത്.

Latest Videos

undefined

ലങ്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങളില്ല! സഞ്ജു ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വാതില്‍ തുറന്ന് ബിസിസിഐ

2004 യൂറോയില്‍ ഗോള്‍ നേടിയ ഡ്രഗന്‍ സ്‌റ്റോകോവിച്ചും പട്ടികയിലുണ്ട്. ഇപ്പോഴത്തെ സെര്‍ബിയന്‍ മാനേജറായ സ്‌റ്റോകോവിച്ച് യൂഗോസ്ലാവ്യക്ക് വേണ്ടിയാണ് വല കുലുക്കിയത്. ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഗോളാക്കുമ്പോള്‍ സ്‌റ്റോകോവിച്ചിന്റെ പ്രായം 19 വയസും 108 ദിവസവും. 

ഈ യൂറോയില്‍ ഗോള്‍ നേടിയ തുര്‍ക്കിയുടെ ആഡ്ര ഗുലേര്‍ ആറാമതായി. ജോര്‍ജിയക്കെതിരെയാണ് ഗുലേര്‍ ഗോള്‍ നേടുതുന്നത്. അന്ന് ഗുലേറിന് 19 വയസും 144 ദിവസവും പ്രായമുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഏഴാം സ്ഥാനത്ത്. 2004 യൂറോയില്‍ ഗ്രീസിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. അന്ന് ക്രിസ്റ്റിയാനോയുടെ പ്രായം 19 വയസും 127 ദിവസവും.

click me!