ഇനി ഫൈനലിസിമ! മെസിയെ കാത്ത് യമാല്‍; മത്സരം നടക്കുന്ന സമയത്തെ കുറിച്ച് ഏകദേശ ധാരണയായി

By Web Team  |  First Published Jul 15, 2024, 6:07 PM IST

മെസിക്കിത് വെറുമൊരു മത്സരമായിരിക്കാം. പക്ഷേ, ലാമിന്‍ യമാലിന് ഫൈനലിസിമ തന്റെ ആഗ്രഹ പൂര്‍ത്തികരണമാകും.


സൂറിച്ച്: യൂറോപ്പില്‍ സ്‌പെയ്ന്‍, ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീന. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് സ്‌പെയിനും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമയ്ക്കായാണ്. മെസിയും യുവതാരം ലാമിന്‍ യമാലും മുഖാമുഖം വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ലോകം. ഒരു വര്‍ഷത്തിനപ്പുറം ലോകഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയ്‌നും നേര്‍ക്കുനേരെത്തും. രണ്ട് ടീമുകള്‍ക്കുപരി രണ്ട് താരങ്ങളെയാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ലിയോണല്‍ മെസിയും ലാമിന്‍ യമാലും. 

മെസിക്കിത് വെറുമൊരു മത്സരമായിരിക്കാം. പക്ഷേ, ലാമിന്‍ യമാലിന് ഫൈനലിസിമ തന്റെ ആഗ്രഹ പൂര്‍ത്തികരണമാകും. ഒരിക്കലെങ്കിലും മെസിക്കൊപ്പം പന്തുതട്ടണമെന്ന് ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുണ്ട് യമാല്‍. തന്റെ ആരാധ്യനായകനെ വലിയൊരു വേദിയില്‍ എതിരാളിയായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാകും യമാല്‍ ഫൈനലിസിമയ്ക്ക് ബൂട്ട് കെട്ടുക. വര്‍ഷങ്ങള്‍ക്ക് മുന്പ് കുഞ്ഞ് ലാമിനെ കയ്യിലെടുത്ത് നില്‍ക്കുന്ന മെസിയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ഇരവുരും ലോകവേദിയിലെ വലിയൊരു മത്സരത്തില്‍ ഏറ്റുമുട്ടുകയാണ്. \

Latest Videos

undefined

ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

കിരീടം നേടിയ ലാമിനും മെസ്സിയും കൂടുതല്‍ കരുത്തരാകാനുള്ള വരവ്. ഫൈനലിസിമ കിരീടം ആരു നേടിയാലും ഫുട്‌ബോളിന്റെ സൗന്ദര്യമേറും. പ്രായം തളര്‍ത്താത്തെ പോരാട്ടവീര്യവുമായി മെസിയും പ്രായം പതിനെട്ട് കടക്കാത്തെ ലാമിനും കൊമ്പുകോര്‍ക്കട്ടെ. ആരാധകര്‍ക്ക് മികച്ച ഫുട്‌ബോള്‍ കാണാനാവട്ടെ. കാത്തിരിക്കാം ഗംഭീര ഫൈനലിസിമയ്ക്ക് വേണ്ടി.

റിഷഭ് പന്ത് ചിത്രത്തിലില്ല! സഞ്ജു ഇനി രോഹിത്തും കോലിയും ധോണിയും നയിക്കുന്ന എലൈറ്റ് പട്ടികയില്‍

കവിഞ്ഞ ഫൈനലിസിമ അര്‍ജന്റീനയാണ് സ്വന്തമാക്കിയത്. അന്ന് യൂറോപ്യന്‍ ചാംപ്യന്മാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന മറികടന്നത്. ലാതുറോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവര്‍ ഗോളുകള്‍ നേടി. ഫിഫ ലോകകപ്പിന് മുമ്പ് നടക്കുന്ന പ്രധാന ടൂര്‍ണമെന്റ് കൂടിയാണിത്. പിന്നാലെ നടന്ന ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടുകയും ചെയ്തു. ഇത്തവണ ഫൈനലിസിമ സമയം നിശ്ചിയിച്ചിട്ടില്ല. 2025 ജൂണ്‍ - ജൂലൈ മാസങ്ങള്‍ക്കിടെയായിരിക്കും മത്സരം നടക്കുക.

click me!