ചാംപ്യന്‍സ് ലീഗ് നേട്ടത്തിന്റെ വിജയാരവങ്ങള്‍ അടങ്ങുന്നേയുള്ളു! മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങി താരങ്ങളുടെ പട

By Web Team  |  First Published Jun 18, 2023, 12:55 PM IST

മൂന്ന് പ്രധാന താരങ്ങള്‍ ക്ലബ് വിടുന്നതിന്റെ വക്കിലാണ്. പ്രതിരോധ നിരയിലെ കരുത്തനായ കെയ്ല്‍ വാക്കര്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറാനാണ് തയ്യാറെടുക്കുന്നത്. സിറ്റിയില്‍ അവസരം കുറഞ്ഞതാണ് വാക്കറെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നത്.


മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇക്കഴിഞ്ഞത് സ്വപ്നതുല്യ സീസണ്‍. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം നിലനിര്‍ത്തിയ സിറ്റി എഫ് എ കപ്പും യുവേഫ ചാംപ്യന്‍സ് ലീഗും ജയിച്ച് ഹാട്രിക് കിരീടംസ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ട്രെബ്ള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബാണ് സിറ്റി. വിജയാരവങ്ങള്‍ അടങ്ങിയതോടെ സിറ്റിയുടെ പ്രധാനതാരങ്ങള്‍ ടീം വിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്ന് പ്രധാന താരങ്ങള്‍ ക്ലബ് വിടുന്നതിന്റെ വക്കിലാണ്. പ്രതിരോധ നിരയിലെ കരുത്തനായ കെയ്ല്‍ വാക്കര്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറാനാണ് തയ്യാറെടുക്കുന്നത്. സിറ്റിയില്‍ അവസരം കുറഞ്ഞതാണ് വാക്കറെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കോച്ച് പെപ് ഗാര്‍ഡിയോള വാക്കറെ കളിപ്പിച്ചിരുന്നില്ല. സൗദി ക്ലബുകളും ഇംഗ്ലീഷ് ഡിഫന്‍ഡര്‍ക്ക് പിന്നാലെയുണ്ട്.

Latest Videos

undefined

മധ്യനിരയിലെ കരുത്തനായ ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോഗന്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായി വാക്കാല്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പൂര്‍ത്തിയാക്കിയാണ് ഗുണ്ടോഗന്‍ ടീം വിടാനൊരുങ്ങുന്നത്. സിറ്റി പുതിയ കരാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും ബാഴ്‌സയ്‌ക്കൊപ്പം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനാണ് ജര്‍മ്മന്‍താരത്തിന് താല്‍പര്യം. വിംഗര്‍ ബെര്‍ണാര്‍ഡോ സില്‍വയ്ക്കായി ബാഴ്‌സലോണയും പി എസ് ജിയും ഒരുപോലെ രംഗത്തുണ്ട്.

മത്സരത്തിനിടെ ക്രിസ്റ്റ്യാനോയെ എടുത്തുയര്‍ത്തി, കാലില്‍ തൊട്ട് ആരാധകന്‍; പിന്നാലെ സിയൂ ഗോള്‍ ആഘോഷം! വീഡിയോ

ടീം വിട്ട ലിയോണല്‍ മെസിക്ക് പകരമാണ് പിഎസ്ജി ബെര്‍ണാര്‍ഡോ സില്‍വയെ പരിഗണിക്കുന്നത്. പ്രധാന താരങ്ങള്‍ ടീം വിടുകയാണെങ്കില്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍സിറ്റിക്ക് പകരക്കാരെ തേടിയിറങ്ങേണ്ടിവരുമെന്ന് ഉറപ്പാണ്. നേരത്തെ, കോച്ച് പെപ് ഗാര്‍ഡിയോളയും സിറ്റി വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചാംപ്യന്‍സ് ലീഗ് നേടിയതോടെ തുടരേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!