'മെസി വെല്ലുവിളിയാകും, പക്ഷേ ഭയപ്പെടുത്തുന്നേയില്ല'; കളിക്ക് മുമ്പേ അമ്പെയ്ത് ഫ്രഞ്ച് കരുത്തന്‍

By Web Team  |  First Published Dec 15, 2022, 3:44 PM IST

തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ കളിക്കുക എന്നത് അവിശ്വസനീയമായ കാര്യമാണ്. പക്ഷേ, കഠിനമായ കാര്യം തങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചു. ഫൈനലിനായി കഠിനമായി പ്രവര്‍ത്തിക്കുമെന്നും തിയോ പറഞ്ഞു.


ദോഹ: നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മൊറോക്കയെ സെമി ഫൈനലില്‍ തോല്‍പ്പിച്ച് ലോകകപ്പിന്‍റെ ഫൈനലില്‍ എത്തിയിരുന്നു. കലാശ പോരാട്ടത്തില്‍ ക്രൊയേഷ്യയെ മറികടന്ന് എത്തുന്ന അര്‍ജന്‍റീനയാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍. ഫൈനല്‍ പോരിന്‍റെ ചിത്രം തെളിഞ്ഞതോടെ എതിരാളികളെ മാനസികമായ തളര്‍ത്താനുള്ള വെല്ലുവിളികളും തുടങ്ങിക്കഴിഞ്ഞു. ഫ്രാന്‍സ് ടീമിന് മെസി വലിയ വെല്ലുവിളി ഉയര്‍ത്തുമെങ്കിലും അര്‍ജന്‍റൈന്‍ നായകന്‍ തങ്ങളെ ഭയപ്പെടുത്തുന്നേ ഇല്ലെന്ന് ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് തിയോ ഹെര്‍ണാണ്ടസ് പറഞ്ഞു.

തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ കളിക്കുക എന്നത് അവിശ്വസനീയമായ കാര്യമാണ്. പക്ഷേ, കഠിനമായ കാര്യം തങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചു. ഫൈനലിനായി കഠിനമായി പ്രവര്‍ത്തിക്കുമെന്നും തിയോ പറഞ്ഞു. ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഫ്രാൻസിന് ഫൈനൽ ബെർത്തുറപ്പിച്ച ആദ്യ ഗോൾ നേടിയത് തിയോ ഹെർണാണ്ടസായിരുന്നു. ക്വാര്‍ട്ടറിലെ തിയോയുടെ പിഴവുകള്‍ക്ക് പരിഹാരം കൂടിയായി സെമിയിലെ ആദ്യ ഗോൾ. പരിക്കേറ്റ് പുറത്തായ ജ്യേഷ്ഠൻ ലൂക്ക ഹെർണാണ്ടസിന് പകരം ടീലെത്തിയ താരമാണ് തിയോ.  

Latest Videos

undefined

ക്വാർട്ടറിലെ പിഴവ് സെമിയിൽ മൊറോക്കോയുടെ വല തുളച്ച് തിയോ ഹെര്‍ണാണ്ടസ് അടച്ചു. കഴിഞ്ഞ വർഷം യുവേഫ നാഷൻസ് ലീഗ് സെമിയിലും ഫ്രാൻസിന്‍റെ രക്ഷകനായത് തിയോ തന്നെയാണ്. ബെൽജിയവുമായി സമനിലയിൽ അവസാനിക്കുമായിരുന്ന കളിയിൽ 90-ാം മിനുറ്റിലായിരുന്നു വിജയ ഗോൾ. അന്ന് വളരെ വൈകിയാണ് വിജയഗോൾ അടിച്ചതെങ്കിൽ ഇന്ന് ലോകകപ്പ് സെമിഫൈനലിലെ അതിവേഗ ഗോളിലൊന്ന് കൊണ്ട് ഫ്രാൻസിന്‍റെ മോഹമുന്നേറ്റത്തിലേക്ക് വിജയക്കൊടി നാട്ടി തിയോ ഹെർണാണ്ടസിന്‍റെ ബൂട്ടുകള്‍. ഖത്തര്‍ ലോകകപ്പിലെ രണ്ടാം സെമിയില്‍ ആഫ്രിക്കന്‍ അത്ഭുതമായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് കലാശ പോരാട്ടത്തിലേക്ക് കുതിച്ചത്. 

ഖത്തറ് വടിയെടുത്തപ്പോള്‍ ഇത്രയും നന്നായിപ്പോയോ? 'ചരിത്രത്തിൽ ആദ്യം', ഇംഗ്ലീഷുകാ‌ർ അറസ്റ്റിലാകാത്ത ലോകകപ്പ്

click me!