ദി സ്പോർട്സ് സ്കൂൾ-ബെംഗളൂരു എഫ്.സി സെലക്ഷന്‍ ട്രയല്‍സ് 26ന് കൊച്ചിയില്‍

By Web Team  |  First Published Oct 24, 2024, 1:24 PM IST

ഒക്ടോബർ 26, ശനിയാഴ്ച രാവിലെ 6-മണിക്ക് സെന്‍റ്  ജോസഫ് സ്‌പോർട്‌സ് ഡോം, കളമശ്ശേരി വേദിയാക്കി ട്രയൽസ് നടക്കും.


കൊച്ചി: ദി സ്പോർട്സ് സ്കൂൾ(ടി.എസ്.എസ്) ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) ടീമായ ബെംഗളൂരു എഫ്.സി (ബി. എഫ്.സി.) ക്കൊപ്പം ചേർന്ന് കൊച്ചിയിൽ ടി. എസ്‌. എസ്. റസിഡൻഷ്യൽ അക്കാദമിക്കായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. മെറിറ്റ് അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പുകൾ ലഭ്യമാക്കിക്കൊണ്ടാണ് പരിശീലനം. ബെംഗളൂരുവിലെ കനക്പുരയിലാണ് റസിഡൻഷ്യൽ അക്കാദമി പ്രവർത്തിക്കുന്നത്.

ഒക്ടോബർ 26, ശനിയാഴ്ച രാവിലെ 6-മണിക്ക് സെന്‍റ്  ജോസഫ് സ്‌പോർട്‌സ് ഡോം, കളമശ്ശേരി വേദിയാക്കി ട്രയൽസ് നടക്കും. അണ്ടർ13 ( ജനനവർഷം 2013, 2014), അണ്ടർ 15 ( ജനനവർഷം2011, 2012) വിഭാഗങ്ങളിൽ പെട്ട കളിക്കാർക്ക് പങ്കെടുക്കാവുന്നതാണ്.

Latest Videos

undefined

ചാമ്പ്യൻസ് ലീഗ്: ബയേണിനോട് പ്രതികാരം വീട്ടി ബാഴ്സ; ഗോൾമഴയുമായി സിറ്റി; അത്ലറ്റിക്കോയ്ക്ക് ഞെട്ടിക്കുന്ന തോൽവി

ആഗോള പരിശീലനപരിചയമുള്ള പരിശീലകരുടെ കീഴിൽ പരിശീലനം നേടാനും, കഴിവുകൾ മെച്ചപ്പെടുത്താനും യുവ താരങ്ങൾക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാനായി ഈ ലിങ്ക് സന്ദർശിക്കുക: https://forms.gle/nNre3emr1k8hnowbA

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!