സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് മഞ്ചേരിയില്‍ തുടക്കം; നെരോക്ക, രാജസ്ഥാന്‍ എഫ്‌സിക്കെതിരെ

By Web Team  |  First Published Apr 3, 2023, 10:56 AM IST

രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആദ്യ യോഗ്യതാ മത്സരം. 11 ഐഎസ്എല്‍ ടീമുകള്‍ക്കൊപ്പം സീസണിലെ ഐ ലീഗ് ചാമ്പ്യന്‍മാരായ ഗ്ലാസ് റൗണ്ട് പഞ്ചാബുമാണ് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യതനേടിയത്.


മഞ്ചേരി: സൂപ്പര്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം. രാജസ്ഥാന്‍ എഫ് സിയും നെരൊക്ക എഫ് സിയും തമ്മിലാണ് ആദ്യ യോഗ്യത മത്സരം. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഈ മാസം എട്ടിനാണ് തുടങ്ങുക. യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായി അവസാനവട്ട ഒരുക്കത്തിലാണ് ടീമുകള്‍. മലപ്പുറം, കോട്ടപ്പടി മൈതാനത്ത് നെറോക്ക എഫ്‌സിയും രാജസ്ഥാന്‍ എഫ്‌സിയും പരിശീലനത്തിനിറങ്ങി.

രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആദ്യ യോഗ്യതാ മത്സരം. 11 ഐഎസ്എല്‍ ടീമുകള്‍ക്കൊപ്പം സീസണിലെ ഐ ലീഗ് ചാമ്പ്യന്‍മാരായ ഗ്ലാസ് റൗണ്ട് പഞ്ചാബുമാണ് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യതനേടിയത്. ഐ ലീഗില്‍ നിന്നുള്ള നാല് ടീമുകള്‍ക്ക് കൂടി പ്രവേശനമുണ്ട്. അതിനുള്ള യോഗ്യത മത്സരങ്ങളാണ് ഇന്ന് മുതല്‍ ആറ് വരെ മഞ്ചേരിയില്‍ നടക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനൊപ്പം മഞ്ചേരി പയ്യനാട് സ്റ്റേഡിയവും 16 ടീമുകള്‍ പങ്കെടുക്കുന്ന ഫൈനല്‍ റൗണ്ടിന് വേദിയാകും.

Latest Videos

undefined

എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിനെ കണ്ടെത്താനുള്ള മത്സരം നാളെ പയ്യനാട് നടക്കും. മുംബൈ എഫ് സിയും ജംഷഡ്പൂര്‍ എഫ് സിയും തമ്മിലുള്ള മത്സരത്തിലെ വിജയിയായിരിക്കും ഇത്തവണത്തെ എഎഫ് എസി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ മഞ്ചേരിയില്‍ കാണികള്‍ ഒഴുകിയെത്തിയിരുന്നു. സൂപ്പര്‍കപ്പും മലബാര്‍ സൂപ്പറാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ടാണ് ലഭിക്കുക. സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് 150 രൂപയും, ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ക്ക് 250 രൂപയും. ഗ്രൂപ്പ് റൗണ്ടില്‍ ഒരു ദിവസം രണ്ട് കളികളാണുണ്ടാവുക. രണ്ടിനും കൂടിയാണ് 250 രൂപ. സെമി, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക്, സീസണ്‍ ടിക്കറ്റ് വില എന്നിവ പിന്നീട് പ്രഖ്യാപിക്കും. ബുക്ക് മൈ ഷോ വഴി ടിക്കറ്റെടുക്കാം.

സന്ദേശ് ജിങ്കാന്‍ വീണ്ടും കൂടുമാറുന്നു! ബംഗളൂരു വിട്ട് താരം എഫ്‌സി ഗോവയിലേക്ക്

click me!