എന്നും ലോക റാങ്കിങ്ങില്‍ 100 നോട് ചുറ്റിപ്പറ്റി മാത്രം റാങ്കിങ് ഉള്ള ഒരുരാജ്യമാണ് ഇന്ത്യ എന്നോര്‍ക്കുമ്പോള്‍ ആണ് ഛേത്രിയുടെ വില നമ്മള്‍ മനസ്സിലാക്കേണ്ടത്.
ലോക ഫുട്ബാളില്‍ ഇന്ത്യയ്ക്ക് പറയാന്‍ മേന്മയുടെ വലിയ കഥകള്‍ അധികമില്ല. എങ്കിലും നിലവില്‍ ഫുട്ബാള്‍ കളിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് ഒരിന്ത്യന്‍ കളിക്കാരന്‍ ആണെന്നത് അത്ഭുതകരം തന്നെ. ആ കളിക്കാരന്റെ പേര് സുനില്‍ ഛേത്രി എന്നാണ്. ഛേത്രിക്ക് മുന്നില്‍ രണ്ടു പേര് മാത്രം. സാക്ഷാല്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും.
യൂറോപ്പിന്റെ ക്ലിനിക്കല്‍ ഫുട്‌ബോളോ സാംബാ ചുവടുകളുടെ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയോ ആഫ്രിക്കയുടെ വന്യവേഗമോ കൈമുതലായി ഇല്ലാത്ത ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പടനായകനാണ് അയാള്‍. എന്നും ലോക റാങ്കിങ്ങില്‍ 100 നോട് ചുറ്റിപ്പറ്റി മാത്രം റാങ്കിങ് ഉള്ള ഒരുരാജ്യമാണ് ഇന്ത്യ എന്നോര്‍ക്കുമ്പോള്‍ ആണ് ഛേത്രിയുടെ വില നമ്മള്‍ മനസ്സിലാക്കേണ്ടത്.
undefined
ഛേത്രി പ്രതാപിയായ ഈ കാലഘട്ടത്തില്‍ തന്നെയാണ് ഫുട്ബാളില്‍ മെസ്സി - റോണോ യുദ്ധം മുറുകിയത്. മൂവരും നാല്പതുകളോട് അടുക്കുന്നു. മൂവരും വിരമിക്കല്‍ എന്ന ഫൈനല്‍ വിസില്‍ സ്വയം മുഴക്കുന്നതിന്റെ കാലവും ആണ്. ആദ്യത്തെ വിസില്‍ ഊതിയതു ഛേത്രി തന്നെ. കോപ്പ അമേരിക്കയ്ക്ക് ശേഷം മെസ്സിയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിട പറയും എന്ന് കേള്‍ക്കുന്നു.
ഇനി ഇന്ത്യയുടെ ഒരു കളി നടക്കുമ്പോള്‍ ഉറപ്പായും ഗോള്‍ നേടുമെന്ന് പറയാന്‍ പോന്ന ഒരു കളിക്കാരന്‍ ആരാണ്? പന്തിന്റെ ഗതി വേഗങ്ങള്‍ കണക്കു കൂട്ടി കൃത്യം പൊസിഷനില്‍ എത്തുന്ന മികവില്‍ ലോകോത്തരം ആണ് ഛേത്രിയുടെ മികവ്. അതെ പോലെ ഹെഡറുകളും. ഉയരക്കുറവ് അയാളെ സംബന്ധിച്ച് ഹെഡര്‍ ഗോളുകള്‍ നേടാന്‍ ഒരു തടസമേ ആയില്ല.
ഇനി ഇന്ത്യയ്ക്ക് ഇത്രയും പ്രഗത്ഭനായ ഒരു സ്‌ട്രൈക്കര്‍ ഉണ്ടാകുമോ? വിട വാങ്ങുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍ അതൊക്കെയാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ 6നു മൈതാനത്ത് ഇറങ്ങുമ്പോള്‍ മത്സര ശേഷം മൈതാനത്തു നിന്ന് മടങ്ങുമ്പോള്‍ ക്യാപ്റ്റന്‍ കണ്‍സിസ്റ്റന്റ് എന്നു വിളിപ്പേരുള്ള ഛേത്രിക്ക് പകരക്കാരന്‍ ആരായിരിക്കും. ഇല്ല, പകരം വയ്ക്കാന്‍ മറ്റൊരു കൊച്ചുമാന്ത്രികന്‍ ഇന്ത്യയ്ക്ക്.
വിട... മൈതാന ദൂരങ്ങള്‍ താണ്ടി ഇന്ത്യയെ മികവിന്റെ നാളുകള്‍ കാട്ടിത്തന്ന ഫുട്ബാളിന്റെ കൊച്ചു തമ്പുരാന്..