ഇന്ന് ഈ ചിത്രമാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ഹരം. മെസിയെ യമാലിന്റെ തലതൊട്ടപ്പനാക്കി സൈബറിടത്ത് വൈറലാവുകയാണ് ആ പഴയ ഫോട്ടോ.
മ്യൂണിച്ച്: ലിയോണല്‍ മെസിയും സ്‌പെയിനിന്റെ യങ് സെന്‍സേഷന്‍ ലാമിന്‍ യമാലും തമ്മില്‍ എന്താണ് ബന്ധം? മെസിയെ യമാലിന്റെ തലതൊട്ടപ്പനാക്കി സൈബറിടത്ത് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ കഥയെന്ത്? വെറും അഞ്ച് മാസം പ്രായമുള്ള ലാമിനെ താലോലിക്കുന്ന കൗമാരക്കാരനായ മെസി. ഏതൊരാളെയും സന്തോഷിപ്പിക്കുന്നൊരു ചിത്രം. ഇത്രയേ പതിനേഴ് വര്‍ഷം മുന്പ് ഈ ചിത്രം ക്ലിക് ചെയ്യുമ്പോള്‍ ഫോട്ടോഗ്രാഫര്‍ യൊവാന്‍ മോണ്‍ഫോര്‍ട്ടും കരുതിയുള്ളൂ.
പക്ഷേ, ഇന്ന് ഈ ചിത്രമാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ഹരം. മെസിയെ യമാലിന്റെ തലതൊട്ടപ്പനാക്കി സൈബറിടത്ത് വൈറലാവുകയാണ് ആ പഴയ ഫോട്ടോ. തന്റെ ചിത്രം 17 വര്‍ഷത്തിനിപ്പുറം വൈറലാവുന്നതിന്റെ സന്തോഷത്തിലാണ് യൊവാന്‍. അന്നത്തെ ഫോട്ടോഷൂട്ടിന്റെ കഥ ഓര്‍ക്കുന്നുണ്ട് അയാള്‍. താനെടുത്ത ഈ ചിത്രം രണ്ട് താരങ്ങളെയും സന്തോഷിപ്പിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യൊവാന്‍. ഫ്രാന്‍സിനെതിരെ യമാലിന്റെ ഇടങ്കാല്‍ കിക്ക് കണ്ട് അമ്പരന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്കായി യമാലിന്റെ പിതാവാണ് പഴയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
undefined
2007ല്‍ ബാര്‍സയുടെ വാര്‍ഷിക ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂണിസെഫുമായി ചേര്‍ന്ന് നടത്തിയതായിരുന്നു ഫോട്ടോ ഷൂട്ട്. യമാലിനെ ജ്ഞാനസ്നാനം ചെയ്യുക്കുന്ന തരത്തില്‍ തൊട്ടപ്പനായാണ് മെസി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. യൂറോ കപ്പ് ചരിത്രത്തില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവുമായി ഫൈനലിനൊരുങ്ങുകയാണ് ലാമിന്‍ യമാലെന്ന പതിനാറുകാരന്‍. ശനിയാഴ്ച്ച യമാലിന് 17 വയസ് പൂര്‍ത്തിയാവും.