യൂറോ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി യമാല്‍! ഫ്രാന്‍സിനെതിരെ സെമിയില്‍ സ്‌പെയ്ന്‍ മുന്നില്‍

By Web Team  |  First Published Jul 10, 2024, 1:21 AM IST

ഫ്രഞ്ച് താരം റാബിയോട്ടിനെ കാഴ്ച്ചക്കാരനാക്കി ബോക്‌സിന് പുറത്ത് നിന്ന് യമാല്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക്.


മ്യൂനിച്ച്: യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി സ്പാനിഷ് താരം യാമിന്‍ യമാല്‍. യൂറോ സെമിയില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടികൊണ്ടാണ് യമാല്‍ നേട്ടം സ്വന്തം പേരിലാക്കിയത്. 16-ാ വയസിലാണ് യമാലിന്റെ നേട്ടം. അടുത്ത ശനിയാഴ്ച്ച യമാലിന് 17 വയസ് പൂര്‍ത്തിയാവും. അതേസമയം, ഫ്രാന്‍സിനെതിരെ ആദ്യപാതി പിന്നിടുമ്പോള്‍ 2-1ന് മുന്നിലാണ് സ്‌പെയ്ന്‍. ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു സ്‌പെയ്‌നിന്റെ തിരിച്ചുവരവ്. യമാലിന് പുറമെ ഡാനി ഓല്‍മോയും ഗോള്‍ നേടി. ഫ്രാന്‍സിന്റെ ഗോള്‍ കോളോ മുവാനിയുടെ വകയായിരുന്നു. 

അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. നിക്കോ വില്യംസിന്റെ പാസ് സ്വീകരിച്ച് യമാല്‍ വലത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസില്‍ ഫാബിയന്‍ റൂയിസ് തല വച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫ്രാന്‍സ് ഇതേ രീതിയില്‍ ഗോള്‍ നേടുകയും ചെയ്തു. ഇത്തവണ ഉസ്മാന്‍ ഡെംബേലയുടെ പാസ് സ്വീകരിച്ച കിലിയന്‍ എംബാപ്പെ ചെത്തിയിട്ട പന്ത് മുവാനി ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.

Latest Videos

undefined

21-ാം മിനിറ്റില്‍ സമനില ഗോളെത്തി. ഒരു മാജിക് ഗോള്‍ എന്നുതന്നെ പറയാം. ഫ്രഞ്ച് താരം റാബിയോട്ടിനെ കാഴ്ച്ചക്കാരനാക്കി ബോക്‌സിന് പുറത്ത് നിന്ന് യമാല്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക്. യൂറോയില്‍ ചരിത്ര നിമിഷം. സ്പാനിഷ് കൗമാരതാരം നേടിയ ഗോള്‍ കാണാം...

Yamine Yamal

What a goal 😭🔥pic.twitter.com/PtYciIe0ES

— 1,000,000.00 🆇 SZN💎 (@WeGetMission)

നാല് മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയ്ന്‍ ലീഡെടുത്തു. ഇത്തവണ ഓല്‍മോയുടെ വക. ജീസസ് നവാസിന്റെ ക്രോസ് ഫ്രഞ്ച് പ്രതിരോധം ഒഴിവാക്കിയെങ്കില്‍ പന്ത് ഓല്‍മോയുടെ കാലില്‍. പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഓല്‍മോ ഷോട്ടുതിര്‍ത്തു. ജൂള്‍സ് കൂണ്ടെ അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കാലില്‍ തട്ടി പോസ്റ്റിലേക്ക്. 

ലങ്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങളില്ല! സഞ്ജു ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വാതില്‍ തുറന്ന് ബിസിസിഐ

തുടര്‍ന്നും സ്‌പെയ്‌നിന് അവസരങ്ങള്‍ വന്നുചേര്‍ന്നു. ഫാബിയന്‍ റൂയിസിന്റേയും യമാലിന്റേയും ഓരോ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് പോസ്റ്റില്‍ കയറാതെ പോയത്.

click me!