യുദ്ധസമാനം, ഒടുവില്‍ സ്‌പെയ്ന്‍ സെമിയില്‍! ഗോളും അസിസ്റ്റും നല്‍കി താരമായി ഓല്‍മോ; ജര്‍മനി പുറത്ത്, ക്രൂസും

By Web Team  |  First Published Jul 6, 2024, 12:14 AM IST

തുടക്കത്തില്‍ തന്നെ സ്‌പെയ്ന്‍ കളം പിടിക്കുന്നാണ് കണ്ടത്. എന്നാല്‍ എട്ടാം മിനിറ്റില്‍ സ്‌പെയ്‌നിന് ആദ്യ തിരിച്ചടി നേരിട്ടു. പെഡ്രി പുറത്തേക്ക്.


മ്യൂനിച്ച്: യൂറോ കപ്പില്‍ ജര്‍മനിയെ ഞെട്ടിച്ച് സ്‌പെയ്ന്‍ സെമി ഫൈനലില്‍. നിശ്ചിത സമയത്ത് ഡാനി ഓല്‍മോയിലൂടെ സ്‌പെയ്ന്‍ ലീഡെടുത്തു. 89-ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സിന്റെ ഗോളില്‍ സ്‌പെയ്ന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. ഇരു ഗോളുകളും രണ്ടാം പാതിയിലായിരുന്നു. എക്‌സ്ട്രാ ടൈമില്‍ മികേല്‍ മെറിനോയുടെ ഗോളാണ് സ്‌പെയ്‌നിന് വിജയം സമ്മാനിച്ചത്. ഇരു ടീമുകള്‍ക്കും ഒരു പോലെ അവസരം ലഭിച്ചിരുന്നു മത്സരത്തില്‍. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തിയത്.

തുടക്കത്തില്‍ തന്നെ സ്‌പെയ്ന്‍ കളം പിടിക്കുന്നാണ് കണ്ടത്. എന്നാല്‍ എട്ടാം മിനിറ്റില്‍ സ്‌പെയ്‌നിന് ആദ്യ തിരിച്ചടി നേരിട്ടു. പെഡ്രി പുറത്തേക്ക്. ടോണി ക്രൂസിന്റെ പരുക്കന്‍ കളിയില്‍ പരിക്കേറ്റാണ് പെഡ്രി മടങ്ങുന്നത്. പകരം വന്നതാണ് ഓല്‍മോ. പെഡ്രിയെ നഷ്ടമായതോടെ ജര്‍മനി കളം പിടിച്ചു. കൂടാതെ ചില പരുക്കന്‍ അടവുകളും. 17-ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. പിന്നാലെ കായ് ഹാവെര്‍ട്‌സിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉമൈ സിമോണ്‍ തടഞ്ഞിട്ടു. ആദ്യപാതി ഇതേനിലയില്‍ അവസാനിച്ചു.

Latest Videos

undefined

മൂന്നാം നമ്പറില്‍ കളിക്കട്ടെ, ഇനിയും സഞ്ജുവിനെ മാറ്റിനിര്‍ത്തരുത്! മലയാളി താരത്തിനായി വാദിച്ച് മുന്‍ താരം

സ്‌പെയ്‌നിന്റെ ആക്രമണത്തോടെയാണ് രണ്ടാംപാതി തുടങ്ങിയത്. അതും സുവര്‍ണാവസരം. ലാമിന്‍ യമാലിന്റെ പാസ് സ്വീകരിക്കുമ്പോള്‍ അല്‍വാരോ മൊറാട്ടയ്ക്ക് മുന്നില്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. നാല് മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയ്ന്‍ ലീഡെടുത്തു. യമാലിന്റെ പാസ് ആദ്യ സ്പര്‍ശത്തില്‍ തന്നെ ഓല്‍മോ ഗോള്‍വര കടത്തി. ഗോള്‍ വീണതോടെ ജര്‍മനിയുടെ കളിമാറി.

ജര്‍മനി എപ്പോല്‍ വേണമെങ്കിലും സമനില ഗോള്‍ കണ്ടെത്താമെന്നായി. 77-ാം മിനിറ്റില്‍ ഫുള്‍ക്രുഗിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 83-ാം മിനിറ്റില്‍ ഹാവെര്‍ട്‌സിന് സുവണാവസരം. സിമോണിന്റെ ഒരു മോശം ഗോള്‍ കീക്ക് നേരെ വീണത് ഹാവെര്‍ട്‌സിന്റെ കാലില്‍. പന്തുമായി മുന്നോട്ട് വന്ന ഹാവെര്‍സിന് മുന്നില്‍ സ്ഥാനം തെറ്റിനില്‍ക്കുന്ന സിമോണും ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റും മാത്രം. ഹാര്‍ട്‌സിന്റെ ചിപ്പ് ക്രോസ് ബാറിന് മുകിലൂടെ പുറത്തേക്ക്. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ സമനില ഗോള്‍. കിമ്മിഷിന്റെ മനോഹരമായ അസിസ്റ്റില്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സ് വലകുലുക്കി. 

ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 12 റണ്‍സ് തോല്‍വി; ജമീമ റോഡ്രിഗസിന്റെ പോരാട്ടം പാഴായി

മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. എക്‌സ്‌ട്രൈ ടൈമിലും ഇരു ടീമുകളും അവസരം നഷ്ടപ്പെടുത്താന്‍ മത്സരിച്ചു. ഇതിനിടെ ജമാല്‍ മുസിയാലയുടെ ഒരു ഷോട്ട് സ്പാനിഷ് താരം മാര്‍ക്ക് കുക്കുറേലയുടെ കയ്യില്‍ തട്ടിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. എന്നാല്‍ 119-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ വിജയഗോളെത്തി. ഓല്‍മോ ചെത്തിയിട്ടു കൊടുത്ത പന്ത് മികേല്‍ മെറിനോ മനോഹരമായി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. സ്‌പെയ്ന്‍ സെമിയില്‍. ജര്‍മനിയും ടോണി ക്രൂസും പുറത്തേക്ക്.

click me!