Latest Videos

സ്പാനിഷ് കരുത്തില്‍ ശ്വാസംമുട്ടി ജോര്‍ജിയ തീര്‍ന്നു, ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ; ഇംഗ്ലണ്ട് രക്ഷപ്പെട്ടു

By Web TeamFirst Published Jul 1, 2024, 8:54 AM IST
Highlights

ഒത്തിണക്കത്തോടെ അതിവേഗ പാസുകളുമായി ഇരച്ചെത്തിയ സ്‌പെയ്ന്‍ ഇടവേളയ്ക്ക് മുന്നേ റോഡ്രിയിലൂടെ ഒപ്പമെത്തി.

മ്യൂണിച്ച്: നവാഗതരായ ജോര്‍ജിയയെ ഒന്നിനെതിരെനാല് ഗോളിന് തകര്‍ത്ത് മുന്‍ ചാംപ്യന്‍മാരായ സ്‌പെയ്‌നും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍ വെള്ളിയാഴ്ച കരുത്തരായ ജര്‍മനിയെ നേരിടും. 794 പാസുകള്‍. മുപ്പത്തിയഞ്ച് ഷോട്ടുകള്‍. നാലുഗോള്‍. ജോര്‍ജിയയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു സ്പാനിഷ് കരുത്ത്. പോര്‍ച്ചുഗലിനെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെ കൊളോണില്‍ പന്തുതട്ടി തുടങ്ങിയ ജോര്‍ജിയ തുടക്കത്തിലേ സ്‌പെയ്‌നെ വിറപ്പിച്ചു. സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ടീം മുന്നില്‍. 

ഒത്തിണക്കത്തോടെ അതിവേഗ പാസുകളുമായി ഇരച്ചെത്തിയ സ്‌പെയ്ന്‍ ഇടവേളയ്ക്ക് മുന്നേ റോഡ്രിയിലൂടെ ഒപ്പമെത്തി. സ്പാനിഷ് താരങ്ങള്‍ ജോര്‍ജിയന്‍ പകുതിയിയില്‍ നിറഞ്ഞുനില്‍ക്കേ ഖ്വിച്ച ക്വാരസ്‌കേലിയ ഒരു വേളയില്‍ സ്‌പെയ്‌നിന് ഭീഷണിയായി. പിന്നാലെ സ്‌പെയ്ന്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചു. അന്‍പത്തിയൊന്നാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിന് ഗോളിലേക്കുള്ള വഴിതുറന്ന് പതിനാറുകാരന്‍ ലാമിന്‍ യമാല്‍. എഴുപത്തിയഞ്ചാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ മൂന്നാം ഗോള്‍. 83-ാം മിനിറ്റില്‍ ജയം ആധികാരികമാക്കി ഡാനി ഓല്‍മോ.

ഇനി വരുന്നത് സഞ്ജുവിന്റെ ദിവസങ്ങള്‍? അവസാന മത്സരത്തിന് ശേഷം വിരാട് കോലി ബാറ്റണ്‍ കൈമാറിയത് മലയാളി താരത്തിനോ?

കളംനിറഞ്ഞുകളിച്ച ലാമിന്‍ യമാല്‍ പലതവണ ഗോളിലേക്ക് ഉന്നംവച്ചെങ്കിലും യൂറോകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡിലേക്ക് എത്താനായില്ല. അതേസമയം, അവിശ്വസനീയ വിജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലോവാക്യയെ തോല്‍പിച്ചു. നിശ്ചിത സമയവും ഇഞ്ചുറി ടൈമിന്റെ നാലരമിനിറ്റും പിന്നിടുമ്പോള്‍ സ്ലോവാക്യ ക്വാര്‍ട്ടര്‍ ഫൈനലിനരികിലുണ്ടായിരുന്നു.

ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സിന്റെ ഗോളിലാണ് സ്ലോവാക്യ മുന്നിലെത്തുന്നത്. പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്ന് ഉറപ്പായിരിക്കേ രക്ഷകനായി ജൂഡ് ബെല്ലിംഗ്ഹാം. ഇഞ്ചുറി സമയത്തെ ബൈസിക്കിള്‍ കിക്ക് ഇംഗ്ലണ്ടിന്റെ ജീവന്‍ നീട്ടിയെടുത്തു. സന്തോഷം പങ്കിടുമ്പോഴേക്കും ലോംഗ് വിസില്‍ മുഴങ്ങി. അധികസമയത്ത് ഒരുമിനിറ്റ് തികയ്ക്കും മുന്നേ സ്ലോവാക്യയുടെ കഥകഴിച്ച്, ഇംഗ്ലണ്ടിന് ക്വാര്‍ട്ടറുപ്പാക്കി ഹാരി കെയ്ന്‍. താരങ്ങളുടെ പെരുമയ്‌ക്കൊത്ത കളിപുറത്തെടുക്കാന്‍ പാടുപെട്ട ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ ശനിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ.

click me!