ഇമോബിലെയിലൂടെ ഇറ്റലി ഉടനെ സമനില നേടി. എണ്‍പത്തി എട്ടാം മിനുട്ടില്‍ ജോസെലുവിലൂടെ സ്പയിന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ആതിഥേയരായ നെതര്‍ലന്‍ഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിന്‍ - ക്രൊയേഷ്യ പോരാട്ടം. സ്‌പെയ്ന്‍ രണ്ടാം സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് യൂറോപ്യന്‍ ചാംപ്യന്മാരായ ഇറ്റലിയ തോല്‍പിച്ചു. മൂന്നാം മിനുട്ടില്‍ യെര്‍മി പിനോയിലൂടെ സ്‌പെയിനാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. ഇമോബിലെയിലൂടെ ഇറ്റലി ഉടനെ സമനില നേടി. എണ്‍പത്തി എട്ടാം മിനുട്ടില്‍ ജോസെലുവിലൂടെ സ്പയിന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ആതിഥേയരായ നെതര്‍ലന്‍ഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
സെമിഫൈനലില്‍ 4-2 ആണ് ക്രൊയേഷ്യയുടെ ജയം. എക്‌സ്ട്രാ ടൈമില്‍ ബ്രൂണോ പെറ്റ്‌കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ നിര്‍ണായക ഗോളുകളാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് എത്തിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് നെതലന്‍ഡ്‌സിന്റെ തോല്‍വി.
undefined
34-ാം മിനിറ്റില്‍ ഡോണിയല്‍ മലനിലൂടെ നെതര്‍ലന്‍ഡ്‌സാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ആന്ദ്രെ ക്രാംചെക്ക് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. 72-ാം മിനിറ്റില്‍ മരിയോ പസാലിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചെങ്കിലും കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ നോവ ലാങ് നെതര്‍ല്‍ഡ്‌സിന് നീടകീയ സമനില നല്‍കിയതിനെത്തുടര്‍ന്നാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 116-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയുടെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി.
അര്‍ജന്റീനയ്ക്ക് ജയം
ഓസ്‌ട്രേലിയക്കെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്‌ട്രേലിയയെ തോല്‍പിച്ചു. ലിയോണല്‍ മെസിയും ജര്‍മ്മന്‍ പസ്സെല്ലയുമാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. രണ്ട് മിനിറ്റ് തികയും മുന്‍പായിരുന്നു മെസ്സിയുടെ ഗോള്‍. മെസിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. അജന്റിന അടുത്ത മത്സരത്തില്‍ തിങ്കളാഴ്ച ഇന്തോനേഷ്യയെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം