ബ്രൂണോ പെറ്റ്കോവിച്ച് എടുത്ത അഞ്ചാം കിക്ക് തട്ടിയകറ്റി വീണ്ടും രക്ഷകനായി ഉനായ് സിമോണ്‍. ഒരു പനേങ്ക കിക്കിലൂടെ കര്‍വഹാൾ 2021ൽ നഷ്ടമായ കിരീടം സ്പെയ്നിന് സമ്മാനിച്ചു
റോട്ടര്‍ഡാം: സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ചാംപ്യന്മാര്‍. ഫൈനലിൽ ക്രൊയേഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സ്പെയിന്റെ കിരീടനേട്ടം. നേഷന്‍സ് ലീഗില്‍ സ്പെയിനിന്‍റെ ആദ്യ കിരീട നേട്ടമാണിത്. സ്പെയിനായി ഉനായ് സിമോണും ക്രൊയേഷ്യക്കായി ലിവാക്കോവിച്ചും ഗോൾ പോസ്റ്റിന് മുന്നിൽ കോട്ട കെട്ടി നിന്നതോടെയാണ് ഫൈനൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്തും അധിക സമയത്തും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് ഇരു ടീമിനും തിരിച്ചടിയായി.
ഗോള്‍രഹിതമായ മത്സരത്തിനൊടുവില്‍ നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇരുകൂട്ടരുടെയും ആദ്യ മുന്ന് കിക്കുകളും വലയിൽ. ക്രൊയേഷ്യക്കായി നാലാം കിക്കെടുത്ത ലോവ്റോയ്ക്ക് പിഴച്ചു. ഉനായ് സിമോണിന്‍റെ തകര്‍പ്പൻ സേവ്. വിജയമുറപ്പിക്കാനുള്ള സ്പെയിനിന്‍റെ അവസരം ഐയ്മറിക് ലപോര്‍ട്ടെ തുലച്ചു.
undefined
ബ്രൂണോ പെറ്റ്കോവിച്ച് എടുത്ത അഞ്ചാം കിക്ക് തട്ടിയകറ്റി വീണ്ടും രക്ഷകനായി ഉനായ് സിമോണ്‍. ഒരു പനേങ്ക കിക്കിലൂടെ കര്‍വഹാൾ 2021ൽ നഷ്ടമായ കിരീടം സ്പെയ്നിന് സമ്മാനിച്ചു. ജയത്തോടെ ഫ്രാന്‍സിനുശേഷം ലോകകപ്പും യൂറോ കപ്പും നേഷന്‍സ് ലീഗും നേടുന്ന രണ്ടാമത്തെ ടീമായി സ്പെയിന്‍. 2021ലായിരുന്നു ഫ്രാന്‍സിന്‍റെ നേട്ടം. 2012 യൂറോകപ്പിന് ശേഷം സ്പെയിന്‍റെ ആദ്യ രാജ്യാന്തര കിരീട നേട്ടം കൂടിയാണിത്. ഫൈനല്‍ തോല്‍വിയോടെ സുവര്‍ണ തലമുറ പടിയിറങ്ങുന്നതിന് മുമ്പ് ഒരു രാജ്യാന്തര കിരീടമെന്ന ഇതിഹാസതാരം മോഡ്രിച്ചിന്‍റെയും ക്രൊയേഷ്യയുടെയും സ്വപ്നം കൂടിയാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ന്നടിഞ്ഞത്.
ഛേത്രി, ചാങ്തെ ഗോളുകള്‍; ലെബനോനെ തകര്‍ത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഇന്ത്യക്ക്
ലൂസേഴ്സ് ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് നെതർലൻഡ്സിനെ തോൽപിച്ച യൂറോ ചാമ്പ്യന്‍മാരായ ഇറ്റലി മൂന്നാം സ്ഥാനം നേടി. ഡീമാർക്കോ, ഫ്രാറ്റെസി, കിയേസ എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്. ബെർഗ്‍വിൻ, വൈനാൾഡം എന്നിവരാണ് നെതർലൻഡ്സിന്‍റെ സ്കോറർമാർ