ഹാലണ്ട്, സലാ, വെറാട്ടി.. ഇവര്‍ക്കൊന്നും പരിക്കില്ല! എന്നിട്ടും ലോകകപ്പില്‍ പന്തുതട്ടാന്‍ ഭാഗ്യമില്ല

By Vandana PR  |  First Published Nov 19, 2022, 6:10 PM IST

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ ആയ ഹോളം ലോകത്തെ തന്നെ മികച്ച കളിക്കാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന യുവതാരമാണ് ഹാലണ്ട്.  വേഗതയും ഫിനിഷിങ്ങിലെ മിടുക്കും സൗന്ദര്യവും എല്ലാം ഹാളണ്ടിന്റെ മികവാണ് ഒരൊറ്റ കളിയില്‍ 9 ഗോള്‍ അടിച്ചു കൂട്ടിയ ഹാലണ്ടിനായിരുനനു.


പരിക്കിനെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് നഷ്ടമായവരുണ്ട്. സാദിയോ മാനെ, എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലാണ്. എന്നാല്‍ ടീമുകള്‍ക്ക് യോഗ്യതാ മത്സരങ്ങളില്‍ കാലിടറിയതു കൊണ്ട് അവസരം നഷ്ടമായ കുറേ മിടുക്കന്‍മാരായ താരങ്ങളുണ്ട്. അവരില്‍ കുറേ പേര്‍, ഫുട്‌ബോള്‍ ആരാധകര്‍ കാത്തുകാത്തിരുന്നവരാണ്. അവരില്‍ ഏറ്റവും ശ്രദ്ധേയമായ രണ്ട് പേര്, നോര്‍വെ താരങ്ങളായ എര്‍ലിംഗ് ഹാലണ്ട്, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് എന്നിവരാണ്. 

ഹാലണ്ട്- ഒഡെഗാര്‍ഡ്

Latest Videos

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ ആയ ഹോളം ലോകത്തെ തന്നെ മികച്ച കളിക്കാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന യുവതാരമാണ് ഹാലണ്ട്.  വേഗതയും ഫിനിഷിങ്ങിലെ മിടുക്കും സൗന്ദര്യവും എല്ലാം ഹാളണ്ടിന്റെ മികവാണ് ഒരൊറ്റ കളിയില്‍ 9 ഗോള്‍ അടിച്ചു കൂട്ടിയ ഹാലണ്ടിനായിരുനനു. 2019 ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട്. യോഗ്യതാമത്സരങ്ങളിലും ഗോളടിക്ക് കുറവുണ്ടായിരുന്നില്ല. പക്ഷേ കാലിടറി, യോഗ്യതാമത്സരങ്ങളില്‍ നോര്‍വേ നെതര്‍ലന്‍ഡ്‌സിനും തുര്‍ക്കിക്കും പിന്നിലായി. ഹാലണ്ടിനൊപ്പം ഖത്തറിന് നഷ്ടമായത് ഒഡെഗാര്‍ഡിനെയുമാണ്. പതിനഞ്ചാം വയസ്സില്‍ ദേശീയ ടീമില്‍ എത്തിയ ഒഡെഗാര്‍ഡ ദേശീയജഴ്‌സി അണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാമത്സരങ്ങളില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ഒഡെഗാര്‍ഡ് 2021 മാര്‍ച്ച് മുതല്‍ നോര്‍വെ ക്യാപ്റ്റനുമാണ്. ഇനിയും എന്തെങ്കിലും അധികം പറയണോ ഒഡെഗാര്‍ഡിന്റെ മികവിനെ പറ്റി? 

മുഹമ്മദ് സലാ

ലിവര്‍പൂളിന്റെ മാജിക്കുകാരന്‍, ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍...മൊഹമ്മദ്  സലാ ഖത്തറിന്റെ നഷ്ടമാണ്. യോഗ്യതാമത്സരത്തില്‍ സെനഗലിന് മുന്നില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം പിഴച്ചപ്പോള്‍ ഈജിപ്തിനും സലാക്കും ഖത്തറും പോയി. അഫ്‌കോണ്‍ കലാശപ്പോരാട്ടത്തിലും സെനഗലിനോട് പെനാല്‍റ്റിഷൂട്ടൗട്ടില്‍  തോറ്റ ഈജിപ്തിന് കിട്ടിയ ഡബിള്‍ ഷോക്ക്. 

വിക്ടര്‍ ഒസിംഹെന്‍

നൈജീരിയയെ ഞെട്ടിച്ചത് ഘാന. അപ്പോള്‍ ചിതറിയത് ആദ്യ ലോകകപ്പില്‍ മിന്നിക്കാമെന്ന സൂപ്പര്‍ സ്‌ട്രൈക്ക ഒസിംഹെന്റെ മോഹങ്ങള്‍. 2015ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് നേടിയ ടീമില്‍ കളിച്ചിട്ടുണ്ട് ഒസിംഹെന്‍. ഏഴ് മത്സരങ്ങളില്‍ പത്ത് ഗോളടിച്ച ഒസിംഹെന്‍ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും നേടി, രജതബോളും നേടി. ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം വേറെ. 2018ലെ  ലോകകപ്പില്‍ കളിച്ച ടീമില്‍ ഇടംപിടിക്കാന്‍ ആയില്ല, ആ കുറവ് ഇക്കുറി തീര്‍ക്കാമെന്ന കണക്കുകൂട്ടലാണ് ഘാനക്ക് മുന്നില്‍ തെറ്റിയത്. പിന്നെ ഒരാശ്വാസം. 23 വയസ്സേ ആയിട്ടുള്ളൂ എന്നത്. ഫുട്‌ബോളിലെ ആഫ്രിക്കന്‍ കരുത്തിന്റെ പ്രഭാവം അത്ര നിസ്സാരമല്ലെന്ന ചരിത്രവും പിന്തുണ. 

വീണ്ടും ഇറ്റലിയില്ലാത്ത ലോകകപ്പ്

ഇറ്റലിയും സ്വീഡനും യോഗ്യത നേടാതെ ലോകകപ്പിന് പുറത്തിരിക്കുമ്പോള്‍ ഇനിയൊരു ലോകകപ്പ് അസാധ്യമാകുമോ എന്ന് ഭയക്കുന്ന പ്രമുഖരുണ്ട്. മാര്‍ക്കോ വെറാട്ടിയും ഡോണറുമയും ഇബ്രാഹിമോവിച്ചും അവരില്‍ ചിലര്‍ മാത്രം. 2014ലും 18ലും ഫുട്‌ബോള്‍ ആരാധകരെ കയ്യിലെടുത്ത കൊളംബിയക്ക് ഇക്കുറി യോഗ്യതാറൗണ്ടില്‍ കാലിടറിയപ്പോള്‍ കാണികള്‍ക്ക് നഷ്ടമാകുന്നത് റോഡ്രറിഗ്‌സ്, ലൂയിസ് ഡയസ്, ക്വാഡ്രഡോ തുടങ്ങിയ ഒന്നാന്തരം താരങ്ങളുടെ ഉഗ്രന്‍ കളി. ഉസ്‌ബെക്കിസ്ഥാന്റെ എല്‍ദോര്‍ ഷോമുര്‍ദോവും അള്‍ജീരിയയുടെ റിയാദ് മഹ്‌റെസും ഖത്തറിലെത്തുന്നവരുടെ ഓര്‍മപുസ്തകത്തില്‍ കൈയൊപ്പു വെക്കാന്‍ എത്തില്ല. 

വരാന്‍ പറ്റാതിരുന്ന, കളിക്കാന്‍ കഴിയാതിരുന്ന താരങ്ങളുടെ നിരാശ വളരെ വലുതാണ്. ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യം. ഇനി വരാനിരിക്കുന്ന  അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഉശിരോടെ ഉഷാറായി കളിക്കാന്‍ കഴിയുക എന്നത് അവര്‍ക്ക് ആശ്വാസമാകട്ടെ എന്ന് ആശംസിക്കാം. ഒപ്പം പുതിയ താരങ്ങളുടെ, പുതിയ മുഹൂര്‍ത്തങ്ങളുടെ സന്തോഷം ആരാധകര്‍ക്ക് കൂട്ടായിരിക്കട്ടെ എന്നും.

ഇങ്ങനെയൊക്കെ എറിഞ്ഞാല്‍ ഏത് ബാറ്ററുടെ കിളിയാണ് പാറാതിരിക്കുക; കാണാം സ്റ്റാര്‍ക്ക് എടുത്ത വണ്ടര്‍ വിക്കറ്റ്

click me!