ഫിഫ ദ ബെസ്റ്റ് കഴിഞ്ഞു, ഇനി പുതിയ സീസണ്‍! മെസിയെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

By Web Team  |  First Published Jan 16, 2024, 5:50 PM IST

നിലവില്‍ മെസിയുടെ പേരിനൊപ്പമുള്ളത് 14 ഗോളുകളാണ്. 17 ഗോള്‍ നേടിയ നോര്‍ബെട്ടോ മെന്‍ഡസും സിസിഞ്ഞോയുമാണ് ഒന്നാം സ്ഥാനത്തുള്ളത്.


ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍. മുപ്പത്തിയാറാം വയസ്സിലും മിന്നും മികവുമായി മുന്നേറുകയാണ് ലിയോണല്‍ മെസി. ഇന്റര്‍ മയാമിക്കൊപ്പം പുതിയ സീസണിനായി പരിശീലനം തുടങ്ങിയ മെസിയെ ഈവര്‍ഷം കാര്‍ത്തിരിക്കുന്നത് മൂന്ന് പ്രധാന റെക്കോര്‍ഡുകളാണ്. കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ആദ്യത്തേത്.

നിലവില്‍ മെസിയുടെ പേരിനൊപ്പമുള്ളത് 14 ഗോളുകളാണ്. 17 ഗോള്‍ നേടിയ നോര്‍ബെട്ടോ മെന്‍ഡസും സിസിഞ്ഞോയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. കോപ്പ അമേരിക്ക നിലനിര്‍ത്താനിറങ്ങുന്ന അര്‍ജന്റീന ഇത്തവണയും മെസിയുടെ ബൂട്ടുകളിലേക്ക് തന്നെയാണ് ഉറ്റുനോക്കുന്നത്. കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡ് ആദ്യ കളിയില്‍ തന്നെ മെസിക്ക് സ്വന്തമാവും. ചിലിയന്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ ലിവിംഗ്‌സണൊപ്പം 34 മത്സരങ്ങളുടെ  റെക്കോര്‍ഡ് പങ്കിടുകയാണ് മെസി.

Latest Videos

undefined

ജൂണ്‍ ഇരുപത്തിനാലിനാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവുക. ഇന്റര്‍ മയാമിക്കായി ഏറ്റവും കൂടുതല്‍ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും മെസിയെ കാത്തിരിക്കുന്നുണ്ട്. 29 ഗോള്‍ നേടിയ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് നിലവില്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമന്‍. ആദ്യ സീസണില്‍ 11 ഗോള്‍ നേടിയ മെസിക്ക് ഹിഗ്വയ്‌നെ മറികടക്കാന്‍ വേണ്ടത് 19 ഗോളുകള്‍.

അര്‍ജന്റൈന്‍ ടീ്മിന് സന്തോഷ വാര്‍ത്ത

കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുന്ന അര്‍ജന്റീനയ്ക്കും അവരുടെ ആരാധകര്‍ക്കും ആശ്വാസവാര്‍ത്ത. കോച്ച് ലിയോണല്‍ സ്‌കലോണി കോപ്പ അമേരിക്ക വരെ ടീമിനൊപ്പം തുടരും. അര്‍ജന്റൈ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കോപ്പ അമേരിക്ക വരെ പരിശീലക സ്ഥാനത്ത് തുടരാന്‍ ലിയോണല്‍ സ്‌കലോണി തീരുമാനിച്ചതെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക. ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരാണ് ലിയേണല്‍ മെസി നയിക്കുന്ന അര്‍ജന്റീന.

ഫിഫ ദ ബെസ്റ്റ്: ഹാളണ്ടിനും മെസിക്കും ഒരേ പോയിന്റ്! എന്നിട്ടും എന്തുകൊണ്ട് മെസി? വെറുതെയല്ല കാരണമറിയാം

click me!