ലോകകപ്പ് കാണാന്‍ അദ്ദേഹം സ്റ്റേഡിയത്തിലുണ്ടാവും. കൂടെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം അഭിനയിച്ച് പഠാന്‍ സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും. ഫിഫ സ്റ്റുഡിയയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നും ഷാരുഖ് ഖാന്‍ അറിയിച്ചിരുന്നു.
മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍, അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വികിരീടം തേടിയാണ് ഇറങ്ങുന്നത്. അതോടൊപ്പം ഇതിഹാസം ലിയോണല്‍ മെസിയെ ലോകകപ്പോടെ യാത്രയക്കേണ്ടതുമുണ്ട്. പ്രവചനങ്ങളും പ്രതീക്ഷകളും ഫുട്ബാള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. അതോടൊപ്പം കണക്കൂകൂട്ടലുകളും. ബോളിവുഡ് താരം ഷാരൂഖ് ഖാനും തന്റെ ആകാംക്ഷ മറച്ചുവെക്കുന്നില്ല.
ലോകകപ്പ് കാണാന്‍ അദ്ദേഹം സ്റ്റേഡിയത്തിലുണ്ടാവും. കൂടെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം അഭിനയിച്ച് പഠാന്‍ സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും. ഫിഫ സ്റ്റുഡിയയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നും ഷാരുഖ് ഖാന്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ഫൈനലിനെ കുറിച്ചുള്ള തന്റെ ചിന്ത പങ്കുവെക്കുകയാണ് ഷാരൂഖ്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
undefined
ലോകകപ്പ് ഫൈനലില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്നയിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് ഷാരൂഖ് കൊടുത്ത മറുപടിയങ്ങനെ. ''എന്റെ മനസ് പറയുന്നത് മെസിയെന്നാണ്. എന്നാല്‍ കിലിയന്‍ എംബാപ്പെയുടെ പ്രകടനം കാണുകയെന്നത് ആസ്വദ്യകരമാണ്.'' ഷാരൂഖ് മറുപടി നല്‍കി. ട്വീറ്റ് വായിക്കാം...
Arre yaar the heart says Messi no?? But Mbappa is a treat to watch also https://t.co/XFUOE2t7d9
— Shah Rukh Khan (@iamsrk)ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളിന് അര്‍ജന്റീനയെ തോല്‍പിച്ചിരുന്നു. പകരം വീട്ടാന്‍ അര്‍ജന്റീനയും ജയം ആവര്‍ത്തിക്കാന്‍ ഫ്രാന്‍സും ഇറങ്ങുമ്പോള്‍ അന്ന് നേര്‍ക്കുനേര്‍ പോരാടിയ താരങ്ങളില്‍ ചിലര്‍ ഇത്തവണയും മുഖാമുഖം വരും.
റഷ്യന്‍ ലോകകപ്പില്‍ ഗോള്‍മേളം കണ്ട മത്സരങ്ങളിലൊന്നായിരുന്നു ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍. ഫ്രഞ്ച് യുവ നിരയോട് ഓടിത്തോറ്റ അര്‍ജന്റീന ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കസാന്‍ അരീനയില്‍ അര്‍ജന്റീനയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയ ലിയോണല്‍ മെസി, ഏഞ്ചല്‍ ഡി മരിയ, നിക്കോളസ് ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരും പകരക്കാരുടെ ബെഞ്ചിലായിരുന്ന അക്യൂനയും ഡിബാലയും ലുസൈലില്‍ കണക്ക് ചോദിക്കാന്‍ വരുന്നവരുടെ കൂട്ടത്തിലുണ്ട്. ഫ്രാന്‍സിന് വീണ്ടും ജയമൊരുക്കാന്‍ ഇറങ്ങുന്നത് നായകന്‍ ഹ്യൂഗോ ലോറിസ്, കിലിയന്‍ എംബപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍, റാഫേല്‍ വരാന്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ഉസ്മന്‍ ഡെംബെലെ എന്നിവര്‍.
ഞാന്‍ കളിച്ചത് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ; മെസിയെക്കുറിച്ച് ഗവാര്‍ഡിയോള്‍