2024 ജൂണില്‍ അവസാനിക്കുന്ന കരാറുമായി ബന്ധപ്പെട്ടായിരുന്നു കിലിയന്‍ എംബാപ്പേയും പി എസ് ജിയും തമ്മിലുള്ള തര്‍ക്കം. നിലവിലെ കരാര്‍ തീരുമ്പോള്‍ ഫ്രീ ഏജന്റായി റയല്‍ മാഡ്രിഡിലേക്ക് പോവുകയായിരുന്നു എംബാപ്പേയുടെ ലക്ഷ്യം.
മാഡ്രിഡ്: അടുത്ത സീസണില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാനൊങ്ങുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടി. അധികം വൈകാതെ എംബാപ്പെ പിഎസ്ജിയുമായി പുതിയ കരാറൊപ്പിടും. ഇതോടെ ട്രാന്‍സ്ഫര്‍ തുക നല്‍കാതെ എംബാപ്പെയെ സ്വന്തമാക്കാമെന്ന റയലിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ സീസണ്‍ മുതല്‍ റയല്‍ എംബാപ്പെയ്ക്ക് പിന്നാലെയാണ്. സൈന്‍ ചെയ്യുന്നതിന്റെ അടുത്തെത്തിയെങ്കിലും സാധിച്ചില്ല.
2024 ജൂണില്‍ അവസാനിക്കുന്ന കരാറുമായി ബന്ധപ്പെട്ടായിരുന്നു കിലിയന്‍ എംബാപ്പേയും പി എസ് ജിയും തമ്മിലുള്ള തര്‍ക്കം. നിലവിലെ കരാര്‍ തീരുമ്പോള്‍ ഫ്രീ ഏജന്റായി റയല്‍ മാഡ്രിഡിലേക്ക് പോവുകയായിരുന്നു എംബാപ്പേയുടെ ലക്ഷ്യം. കരാര്‍ പുതുക്കാതെ ടീമില്‍ തുടരാനാവില്ലെന്ന് പിഎസ്ജിയും നിലപാട് വ്യക്തമാക്കി. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് എംബാപ്പേയെ മാറ്റിനിര്‍ത്തിയ പി എസ് ജി ലീഗ് വണ്ണിലെ ആദ്യ മത്സരത്തിലും താരത്തെ കളിപ്പിച്ചില്ല.
undefined
ട്രാന്‍സ്ഫര്‍ ഫീസില്ലാതെ എംബാപ്പേയെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പിഎസ്ജി. ഇതോടെ എംബാപ്പേ ഒരുവര്‍ഷത്തേക്കുകൂടി കരാര്‍ പുതുക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ക്ലോസ് ഉള്‍പ്പെടുത്തിയുള്ള കരാറായിരിക്കും പിഎസ്ജി ഇനി തയ്യാറാക്കുക.
കളിച്ചത് മഴ! അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ കഷ്ടിച്ച് കടന്നുകൂടി; വിജയം രണ്ട് റണ്‍സിന്
ഇതനുസരിച്ച് അടുത്ത സീസണില്‍ എംബാപ്പേയെ സ്വന്തമാക്കുന്ന ക്ലബ് പി എസ് ജിക്ക് ട്രാന്‍സ്ഫര്‍ തുക നല്‍കണം. നിലവിലെ എംബാപ്പേയുടെ കരാറില്‍ റിലീസ് ക്ലോസില്ല. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായ എംബാപ്പേയെ മൊണാക്കോയില്‍ നിന്ന് 180 ദശലക്ഷം യൂറോ മടുക്കിയാണ് പിഎസ്ജി സ്വന്തമാക്കിയത്.
വാല്‍ക്കോട്ട് വിരമിച്ചു
ഇംഗ്ലണ്ട് ഫുട്ബോള്‍ താരം തിയോ വാല്‍ക്കോട്ട് വിരമിച്ചു. മുപത്തിനാലാം വയസിലാണ് അപ്രതീക്ഷിത തീരുമാനം. ഇംഗ്ലീഷ് ടീം സതാംപ്ടണ് വേണ്ടിയായിരുന്നു ഒടുവില്‍ കളിച്ചത്. സതാംപ്ടണ്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. 2006 മുതല്‍ 2018 ആഴ്സണലിന് വേണ്ടിയും കളിച്ച വാല്‍ക്കോട്ട്, 108 ഗോളും നേടി. എവര്‍ട്ടണായും കളിച്ചിട്ടുണ്ട്. പതിനേഴാം വയസില്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച വാല്‍ക്കോട്ട്, ആകെ 47 മത്സരങ്ങളില്‍ കളിച്ചു. 2006 ലോകകപ്പിലൂടെയായിരുന്നു അന്താരാഷ്ട് ഫുട്ബോള്‍ കരിയറിന്റെ തുടക്കം.