'റൊണാൾഡോയുടെ ഗോളുകൾ ഭാഗ്യത്തിലൂടെ, മികച്ച ഫുട്ബോളര്‍ മെസി'; പുലിവാല്‍ പിടിച്ച് അഗ്യൂറോ

By Web Team  |  First Published Apr 14, 2023, 8:58 AM IST

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ


ബാഴ്‌സലോണ: ഫുട്ബോള്‍ ലോകത്തെ വീണ്ടും ചൂടുപിടിപ്പിച്ച് ഗോട്ട് ചര്‍ച്ച. മെസി-റൊണാള്‍ഡോ ചര്‍ച്ചയുമായി അര്‍ജന്‍റീനന്‍ മുന്‍ താരം സെര്‍ജിയോ അഗ്യൂറോയാണ് ഇത്തവണ രംഗത്തെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച താരം ലിയോണല്‍ മെസിയാണെന്ന് സെർജിയോ അഗ്യൂറോ അഭിപ്രായപ്പെട്ടു. എന്നാല്‍ റൊണാൾഡോയുടെ ഗോളുകൾ ഭാഗ്യത്തിലൂടെ കിട്ടിയതാണെന്ന അഗ്യൂറോ പരാമർശം പുലിവാല്‍ പിടിച്ചിരിക്കുകയാണ്. വലിയ വിമർശനമാണ് ആരാധകർ ഇതിനെതിരെ ഉയർത്തുന്നത്.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബുകളിലും രാജ്യത്തിനായും ഒരുപോലെ ഗോൾവേട്ട നടത്തുന്ന താരം. എന്നാൽ റൊണാൾഡോയുടെ ഫ്രീ കിക്ക് ഗോളുകളെല്ലാം ഗോളിയുടെ പിഴവുകൊണ്ടോ ഭാഗ്യംകൊണ്ടോ കിട്ടുന്നതാണെന്നാണ് സെർജിയോ അഗ്യൂറോ പറയുന്നത്. മെസിയുടെ ഉറ്റസുഹൃത്തായ അഗ്യൂറോ ആദ്യമായല്ല റൊണാൾഡോയെ വിമർശിക്കുന്നത്. 'റൊണാൾഡോ നേടിയ ഗോളുകൾ നോക്കൂ. ഫ്രീകിക്ക് ഗോളുകളെല്ലാം ഭാഗ്യത്തിലൂടെ കിട്ടിയതാണ്. മിക്കപ്പോഴും ഗോളിയുടെ പിഴവാണ് ഗോളാവാൻ കാരണം. ഇതേസമയം മെസിയുടെ ഗോളുകൾ മനോഹരമാണ്. ഏത് ആംഗിളിൽ നിന്നും ഗോൾ നേടാൻ മെസിക്ക് കഴിയും. റൗൾ ഗോൺസാലസും കരീം ബെൻസേമയും റൊണാൾഡോയെക്കാൾ മികച്ച ഗോൾവേട്ടക്കാരാണ്' എന്നും അഗ്യൂറോ പറഞ്ഞു. 

Latest Videos

undefined

ബാഴ്‌സലോണ താരമായിരുന്ന സെര്‍ജിയോ അഗ്യൂറോ ഹൃദ്രോഗത്തെ തുടർന്ന് കഴിഞ്ഞ സീസണിനിടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയായിരുന്നു. മുപ്പത്തിയെട്ടുകാരനായ റൊണാൾഡോ കരിയറിൽ 1159 മത്സരങ്ങളിൽ നിന്ന് ആകെ 834 ഗോൾ നേടിയിട്ടുണ്ട്. 

ലിയോണല്‍ മെസിയേക്കാള്‍ ഒരുചുവട് മുന്നിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്ഥാനം എന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ മുമ്പ് വ്യക്തമാക്കിയിരുന്നു. സ്ഥിരതയാണ് റോണോയുടെ തട്ട് താണിരിക്കാന്‍ കാരണം എന്നാണ് പെലെയുടെ പക്ഷം. 'എന്നാല്‍ എക്കാലത്തെയും മികച്ച താരത്തെ എടുത്താല്‍ എല്ലാവരേക്കാളും മികച്ചവന്‍ ഞാനാണ്. ഒരേയൊരു പെലെ മാത്രമേയുള്ളൂ, എന്നെപ്പോലെ മറ്റൊരാളില്ല' എന്നും ഇതിഹാസം അന്ന് വ്യക്തമാക്കിയിരുന്നു.

വിചിത്രം യുണൈറ്റഡ്! രണ്ട് ഗോള്‍ ലീഡെടുത്തിട്ട് ഇരട്ട സെല്‍ഫ് ഗോള്‍; ട്രഫോര്‍ഡില്‍ നാടകീയ സമനില

click me!