ആഘോഷത്തിലാറാടി സൗദി, വമ്പന്‍ പ്രഖ്യാപനവുമായി ലുലു; ചില്ലറ സമ്മാനം ഒന്നുമല്ല കൊടുക്കുന്നത്!

By Web Team  |  First Published Nov 23, 2022, 11:45 AM IST

മുന്‍ ലോക ചാമ്പ്യന്മാരും ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നുമായ അര്‍ജന്‍റീനയ്ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.


റിയാദ്: ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്‍റീനയെ കുപ്പുകുത്തിച്ചത് ആഘോഷമാക്കി സൗദി അറേബ്യ. ലുലു ഗ്രൂപ്പും സൗദി അറേബ്യയുടെ ആഘോഷത്തിനൊപ്പം പങ്കുചേരുകയാണ്. സൗദി ഫുട്ബാൾ ടീം നേടിയ ഐതിഹാസിക വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ശാഖകളിൽ 14 ഫോർഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞെടുക്കുക. മുന്‍ ലോക ചാമ്പ്യന്മാരും ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നുമായ അര്‍ജന്‍റീനയ്ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Latest Videos

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ അട്ടിമറി വിജയത്തിന് പിന്നാലെ ദൈവത്തിന് മുന്നിൽ സുജൂദ് ചെയ്യുകയും ചെയ്തു. റിയാദിലെ കൊട്ടാരത്തില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട ശേഷമാണ് അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സുജൂദ് നിര്‍വഹിച്ചത്. അർജന്റീനയെ തോൽപ്പിച്ചതിന്റെ ആഹ്ലാദസൂചകമായി സൗദിയിൽ ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്.

അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. സൗദി ഗോളി അല്‍ ഒവൈസിന് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്. അര്‍ജന്‍റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തെ പ്രകീര്‍ത്തിച്ച് ദുബായ് ഭരണാദികരിയും യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. 

ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്‍റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ

click me!