എഡേഴ്‌സണും ഡി ബ്രൂയ്‌നും സൗദിയിലേക്ക്? ഇത്തവണയും ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കോടികളെറിയാന്‍ സൗദി ക്ലബുകള്‍

By Web Team  |  First Published May 17, 2024, 3:10 PM IST

ഇതിനായി ടീമുകള്‍ കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ചെലവഴിച്ചത് 7942 കോടി രൂപ. ഇത്തണവയും കോടികള്‍ വാരിയെറിയാനാണ് സൗദി ക്ലബുകളുടെ തീരുമാനം.


റിയാദ്: റൊണാള്‍ഡോയ്ക്കും നെയ്മറിനും പിന്നാലെ കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഒരുങ്ങി സൗദി ക്ലബുകള്‍. അടുത്ത സീസണില്‍ പത്ത് സൂപ്പര്‍ താരങ്ങളെ സൗദി പ്രോ ലീഗില്‍ എത്തിക്കാനാണ് ക്ലബുകളുടെ നീക്കം. ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചാണ് 2022 ജനുവരിയില്‍ സൗദി ക്ലബ് അല്‍ നസ്ര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ നെയ്മര്‍ ജൂനിയര്‍, സാദിയോ മാനേ, കരീം ബെന്‍സേമ, റിയാദ് മെഹറസ്, എന്‍ഗോളെ കാന്റെ, ഖാലിദു കൗലിബാലി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്കെത്തി. 

ഇതിനായി ടീമുകള്‍ കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ചെലവഴിച്ചത് 7942 കോടി രൂപ. ഇത്തണവയും കോടികള്‍ വാരിയെറിയാനാണ് സൗദി ക്ലബുകളുടെ തീരുമാനം. വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പത്ത് വമ്പന്‍ താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ ശ്രമം തുടങ്ങി. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള നാലു ക്ലബ്ബുകളാണ് പ്രധാന താരങ്ങള്‍ക്കായി പണം വാരിയെറിയുക. ഇതിനിടെ നെയ്മര്‍ സൗദി വിടുമെന്നുള്ള വാര്‍ത്തുകളും പുറത്തുവരുന്നുണ്ട്.

Latest Videos

undefined

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കാസെമിറോ, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ വരാനെ, ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍, മുഹമ്മദ് സല, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സന്‍, കെവിന്‍ ഡിബ്രുയ്ന്‍ തുടങ്ങിയവരെയാണ് സൗദി ക്ലബുകള്‍ നോട്ടമിട്ടിരിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് വേദിയാവുന്നത് സൗദി അറേബ്യയാണ്. ഇതിന് മുന്‍പ് രാജ്യത്തെ ലോക ഫുട്‌ബോളിലെ ശക്തി കേന്ദ്രമാക്കുകയാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം. 

കടുപ്പമേറിയ വഴി ഒഴിവാക്കാന്‍ രാജസ്ഥാന് ഒരൊറ്റ മാര്‍ഗം! വിജയിച്ചാല്‍ പിന്നീട് കൂടുതല്‍ കഷ്ടപ്പെടേണ്ട

സ്വപ്നം കാണുന്നതിനും അപ്പുറമുള്ള പ്രതിഫലം വാഗ്ദാനം ചെയ്യുന്നതിനാല്‍ താരങ്ങളും സൗദി അറേബ്യന്‍ ക്ലബുകളിലേക്ക് ആകൃഷ്ടരാവുന്നു. വരുന്ന സമ്മറില്‍ ആരൊക്കെ സൗദി ലീഗില്‍ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണിപ്പോള്‍ ഫുട്‌ബോള്‍ ലോകം.

click me!