ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്ചയാണ് നടത്തിയത്. സൗദി ഫുട്ബാള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ ബിന്‍ ഹസന്‍ അല്‍മിസ്ഹല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
റിയാദ്: 2034 ഫിഫ ലോകകപ്പ് ആതിഥേതത്വത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി. ഇതോടെ സൗദി അറേബ്യക്ക് സാധ്യത തെളിഞ്ഞു. സൗദി മാത്രമാണ് ഓദ്യോഗിക അപേക്ഷ നല്‍കിയിട്ടുള്ളത്. ഏഷ്യ -ഓഷ്യനിയ രാജ്യങ്ങള്‍ക്കാണ് ഫിഫ വേദി അനുവദിച്ചിരുന്നത്. അടുത്ത വര്‍ഷം ഫിഫ കോണ്‍ഗ്രസില്‍ വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ലോകകപ്പിന് പകരം 2029ലെ ക്ലബ് ലോകകപ്പ് വേദിക്കായി ഓസ്‌ട്രേലിയ ശ്രമിക്കും.
ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്ചയാണ് നടത്തിയത്. സൗദി ഫുട്ബാള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ ബിന്‍ ഹസന്‍ അല്‍മിസ്ഹല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''അസാധാരണമായ ഒരു ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആരാധകര്‍ക്കും ആവേശകരമായ ഫുട്ബാള്‍ അനുഭവങ്ങള്‍ സമ്മാനിക്കാനാണ് രാജ്യം താല്‍പര്യപ്പെടുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതാണ് നാമനിര്‍ദേശം.'' അദ്ദേഹം വ്യക്തമാക്കി.
undefined
മത്സരം സംഘടിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതിനുമുള്ള സൗദിയുടെ താല്‍പര്യവും ശേഷിയും അവതരിപ്പിക്കുന്ന ഒരു സമ്പൂര്‍ണ നാമനിര്‍ദേശ പത്രികയാണ് സമര്‍പ്പിച്ചതെന്നും അല്‍മിസ്ഹല്‍ കൂട്ടിച്ചേര്‍ത്തു.
സൗദി ഫുട്ബാള്‍ ഫെഡറേഷെന്റ പ്രഖ്യാപനം നടന്ന് 72 മണിക്കൂറിനുള്ളില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് 70ലധികം ഫുട്ബാള്‍ ഫെഡറേഷനുകള്‍ സൗദിക്ക് പിന്തുണ അറിയിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ പിന്തുണ അറിയിച്ച് പ്രസ്താവനകളിറക്കി. സൗദി അറേബ്യക്ക് വലിയ കായിക മത്സരങ്ങള്‍ നടത്തിയുള്ള വിപുലമായ അനുഭവവമാണുള്ളത്. പധാന കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ വലിയ ട്രാക്ക് റെക്കോര്‍ഡും ഉണ്ട്.