സാഫ് കപ്പ് ഫുട്ബോള്‍: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; അറിയാം ടീം റാങ്കിംഗ്, മത്സരം കാണാനുള്ള വഴികള്‍, സമയം

By Web Team  |  First Published Jun 21, 2023, 1:32 PM IST

ഇന്‍റർ കോണ്ടിനെന്‍റൽ കപ്പ് വിജയത്തിന്‍റെ തിളക്കത്തിലാണ് സുനിൽ ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. മറുവശത്ത് വിസ പ്രശ്നങ്ങൾ കാരണം ബെംഗളൂരുവിൽ വൈകിയെത്തിയ പാകിസ്ഥാൻ കാര്യമായ പരിശീലനം ഇല്ലാതെയാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്.


ബെംഗലൂരു: സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ആദ്യ മത്സരത്തിൽ ഇന്ത്യ പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ നേരിടും. ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമയം കാണാം. വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കുവൈറ്റ്, നേപ്പാളിനെ നേരിടും.

ഇന്‍റർ കോണ്ടിനെന്‍റൽ കപ്പ് വിജയത്തിന്‍റെ തിളക്കത്തിലാണ് സുനിൽ ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. മറുവശത്ത് വിസ പ്രശ്നങ്ങൾ കാരണം ബെംഗളൂരുവിൽ വൈകിയെത്തിയ പാകിസ്ഥാൻ കാര്യമായ പരിശീലനം ഇല്ലാതെയാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഇന്ത്യന്‍ കുപ്പായത്തില്‍ 87 ഗോളുകള്‍ നേടിയ നായകൻ സുനിൽ ഛേത്രിയുടെ ബൂട്ടുകളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.

Latest Videos

undefined

സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. ഗ്രൂപ്പ് എയിൽ കുവൈറ്റും നേപ്പാളുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. ഫിഫ റാങ്കിൽ നിലവില്‍ ഇന്ത്യ 101ാം സ്ഥാനത്തും പാകിസ്ഥാൻ 195-ാം സ്ഥാനത്തുമാണ്.  എന്നാല്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ റാങ്കിംഗിൽ കാര്യമൊന്നുമില്ലെന്നും എതിരാളികൾ ശക്തരാണെന്നുമാണ് ഇന്ത്യൻ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്‍റെ നിലപാട്.

ചൈനയുടെ മണ്ടത്തരം സൗദിയും തുടരുന്നു; പൊന്നുംവില നല്‍കി വമ്പന്‍ താരങ്ങളെ എത്തിച്ചിട്ട് കാര്യമില്ലെന്ന് യുവേഫ

ഇന്ത്യയും പാകിസ്ഥാനും ഇതിന് മുമ്പ് 24 കളിയിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 11 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന് ജയിച്ചക്കാനായത് വെറും 3 മത്സരങ്ങളില്‍ മാത്രം. പത്ത് മത്സരം സമനിലയില്‍ അവസാനിച്ചു. 2005ലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയെ തോൽപിച്ചത്. ഒടുവിൽ ഏറ്റുമുട്ടിയത് 2018ലെ സാഫ് കപ്പിൽ. ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചു.

ബംഗ്ലാദേശ്, ഭൂട്ടാൻ, ലെബനൻ, മാലിദ്വീപ് എന്നിരാണ് ഗ്രൂപ്പ് ബിയിലെ ടീമുകൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക്. ജൂലൈ നാലിനാണ് ഫൈനൽ. കഴിഞ്ഞ ആഴ്ച ഭുബനേശ്വറില്‍ അവസാനിച്ച ഇന്‍റര്‍ കോണ്ടിനെന്‍റൽ കപ്പിൽ ഫിഫ റാങ്കിംഗില്‍ 99-ാം സ്ഥാനത്തുള്ള ലെബനനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ആ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടുന്നത്.

click me!