കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ കിട്ടണം! മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി താരം റയാന്‍

By Web TeamFirst Published Sep 14, 2024, 10:26 AM IST
Highlights

ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തെ കുറിച്ചും റയാന്‍ സംസാരിച്ചു.

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു എഫ്‌സി പൂര്‍ണ സജ്ജരാണെന്ന് ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്യംസ്. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് ടീമിന്റെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ആദ്യ മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ബെംഗളൂരു എഫ്‌സി. ഐഎസ്എല്ലില്‍ ഇതുവരെ ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ ഈസ്റ്റ് ബംഗാളിനായിട്ടില്ല. രാത്രി 7.30നാണ് മത്സരം.

ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തെ കുറിച്ചും റയാന്‍ സംസാരിച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും റയാന്‍. ''ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്നത് ആവേശകരമായ അനുഭവമാണ്. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറന്ന് കുതിക്കാന്‍ ബെംഗളൂരു എഫ് സി. ടീം പൂര്‍ണ സജ്ജമാണ്. കൃത്യമായ മുന്നൊരുക്കം നടത്തി. എവേ മത്സരങ്ങളിലെ പിഴവുകള്‍ പരിഹരിക്കുകയാണ് പ്രധാനം.'' റയാന്‍ വ്യക്തമാക്കി.

Latest Videos

ഇന്ന് ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി വൈകിട്ട് അഞ്ചിന് ഒഡീഷ എഫ്‌സിയെ നേരിടും. ഒഡീഷയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ചെന്നൈയ്‌ക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മൂന്ന് മത്സരങ്ങളും ജയിച്ചതിന്റെ ആവേശത്തിലാണ് ഒഡീഷ ഇന്നിറങ്ങുന്നത്. ചെന്നൈയിന്‍ എഫ് സി ശക്തമായ ടീമുമായാണ് ഇത്തവണ ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ റയാന്‍ എഡ്വാര്‍ഡ്‌സ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെക്കാള്‍ മികച്ച തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നതെന്നും ചെന്നൈയിന്‍ നായകന്‍ പറഞ്ഞു.

ഏകദിന ലോകകപ്പിലൂടെ ഇന്ത്യക്കുണ്ടായത് കോടികളുടെ സാമ്പത്തിക നേട്ടം! ഐസിസിയുടെ കണക്കുകളിങ്ങനെ

കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തായ ചെന്നൈയിന്‍ ഇത്തവണ ടീമിന്റെ മുന്നൊരുക്കത്തിലും ഹാപ്പിയാണ്. ഓരോ സീസണ്‍ കഴിയുന്തോറും ഐ എസ് എല്ലിന്റെ നിലവാരം ഉയരുന്നുണ്ടെന്നും റയാന്‍ എഡ്വാര്‍ഡ്‌സ് പറയുന്നു.

അതേസമയം, മുംബൈ സിറ്റി - മോഹന്‍ ബഗാന്‍ മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിന് ശേഷമാണ് മുംബൈ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.

click me!