നിശ്ചിത സമയത്ത് രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ റൊണാള്‍ഡോ കളിയുടെ അധികസമയത്ത് 118-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അല്‍ നസ്റിന് പ്രതീക്ഷ നല്‍കിയിരുന്നു.
റിയാദ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമായ അല്‍ നസ്ര്‍ ക്വാര്‍ട്ടറില്‍ പുറത്ത്. യുഎഇ ക്ലബ്ബായ അല്‍ ഐനിനോട് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ നസ്ര്‍ തോറ്റ് പുറത്തായത്. ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ 1-0ന് തോറ്റ അല്‍ നസ്ര്‍ രണ്ടാം പാദത്തില്‍ 3-0ന് പിന്നിലായിട്ടും നാലു ഗോളുകള്‍ തിരിച്ചടിച്ച് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ 3-1ന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ റൊണാള്‍ഡോ മാത്രമാണ് അല്‍ നസ്റിനായി ലക്ഷ്യം കണ്ടത്. നിശ്ചിത സമയത്ത് രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ റൊണാള്‍ഡോ കളിയുടെ അധികസമയത്ത് 118-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അല്‍ നസ്റിന് പ്രതീക്ഷ നല്‍കിയിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ സൗഫിയാനെ റഹീമിയുടെ ഇരട്ട ഗോളില്‍(28, 45) മുന്നിലെത്തിയ അല്‍ ഐന്‍ ഇരുപാദങ്ങളിലുമായി 3-0ന്‍റെ ലീഡെടടുത്തിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അബ്ദുള്‍ റഹ്മാന്‍ ഗരീബിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച അല്‍ നസ്ര്‍ അല്‍ ഐന്‍ താരം ഖാലിദ് ഐസയുടെ സെല്‍ഫ് ഗോളില്‍ സമനില പിടിച്ചു.
This Ronaldo miss shows that even the best players of all time can mess up sometimes. It’s part of the game.
https://t.co/XHHo1lOhNZ
undefined
72-ാം മിനിറ്റില്‍ അലക്സ് ടെല്ലസിലൂടെ അല്‍ നസ്ര്‍ ലീഡെടുത്തതോടെ ഇരുപാദങ്ങളിലെ സ്കോറും തുല്യമായി(3-3).ഇതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടു. അധിക സമയത്ത് 103-ാം മിനിറ്റില്‍ സുല്‍ത്താന്‍ അല്‍ ഷംസിയിലൂടെ അല്‍ ഐന്‍ വീണ്ടും മുന്നിലെത്തി. ഇതിനുശേഷം 117-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റൊണാള്‍ഡോ വീണ്ടും ടീമിനെ ഒപ്പമെത്തിച്ചു. അധിക സമയത്തും സമനിലയായതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ അല്‍ ഐനിന്‍റെ മൂന്ന് താരങ്ങള്‍ ലക്ഷ്യം കണ്ടപ്പോള്‍ അല്‍ നസ്റിനായി റൊണാള്‍ഡോ മാത്രമാണ് ഗോളടിച്ചത്. ഇതോടെ ഷൂട്ടൗട്ടില്‍ 3-1ന് അല്‍ നസ്റിനെ മറികടന്ന് അല്‍ ഐന്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തി.
Cristiano Ronaldo missed two insane chances which on another day he would have converted them 9 times out of 10.
He then wins a penalty in the 117th minute and while at the brink of elimination hits the most composed penalty I’ve ever seen.
Mentality Monster. pic.twitter.com/UdPbOa7HdF
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക