'അത് റഫറിയുടെ സമ്മാനം'; റോണോയുടെ ചരിത്ര ഗോളിന്‍റെ നിറം കെടുത്തി വിവാദം, തുറന്നടിച്ച് ഘാന പരിശീലകൻ

By Web Team  |  First Published Nov 25, 2022, 11:42 AM IST

ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍, അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്തിന്‍റേത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഇപ്പോള്‍ ഘാന പരിശീലകന്‍ വാദിക്കുന്നത്


ദോഹ: ലോകകപ്പില്‍ പുതു ചരിത്രമെഴുതിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം. ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. എന്നാല്‍, ആ ഗോള്‍ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന പരിശീലകന്‍ ഓഡോ അഡോ തുറന്നടിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടിനാവാതെ പോര്‍ച്ചുഗല്‍ കിതയ്ക്കുമ്പോഴാണ് 65-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്.

ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍, അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്തിന്‍റേത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഇപ്പോള്‍ ഘാന പരിശീലകന്‍ വാദിക്കുന്നത്. അതൊരു തെറ്റായ തീരുമാനം ആയിരുന്നു. എന്തുകൊണ്ടാണ് വാര്‍ ഇടപെടാത്തതെന്ന് മനസിലാകുന്നില്ലെന്നും ഓഡോ അഡോ പറഞ്ഞു. ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം.

Latest Videos

undefined

പക്ഷേ, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു, ശരിക്കും ഒരു സമ്മാനം. ഇതേക്കുറിച്ച് ശാന്തമായ രീതിയിൽ റഫറിയോട് ചോദിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞു. അര്‍ഹമായ മഞ്ഞക്കാര്‍ഡ‍ുകള്‍ ചിലത് ലഭിച്ചു. പക്ഷേ, കൗണ്ടര്‍ അറ്റാക്കുകള്‍ തടഞ്ഞതും ജഴ്സി പിടിച്ച് വലിച്ചതുമായ കാര്യങ്ങള്‍ക്ക് അവര്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ നല്‍കിയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോകകപ്പിൽ ചരിത്രനേട്ടമാണ് പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 ഘാനക്കെതിരായ ഗോളിലൂടെ പേരിലെഴുതിയത്. ഒരു ക്ലബിന്‍റെയും മേൽവിലാസം ഇല്ലാതെ വിവാദങ്ങളും വിമർശനങ്ങളും ഒരുവശത്ത് തുടരുമ്പോഴാണ് ഒരു സമ്മ‌‌‍ര്‍ദങ്ങളും കളിത്തിലേക്ക് എടുക്കാതെ താരത്തിന്‍റെ മിന്നും പ്രകടനം.

65-ാം മിനിറ്റിലെ തന്നെ വീഴ്ത്തിയത് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ആ അപൂര്‍വ്വ നേട്ടം റൊണാള്‍ഡോ പേരിലാക്കിയത്. 2006ലെ ആദ്യലോകകപ്പിൽ ഒരു ഗോളാണ് റൊണാൾഡോ നേടിയത്. 2010ലും 14ലും അത് ആവർത്തിച്ചു. 2018ൽ സ്പെയിനിനെതിരെ ഹാട്രിക്കടക്കം നാല് ഗോളുകൾ ആകെ സ്വന്തമാക്കി. ലോകകപ്പിൽ ഹാട്രിക് നേടുന്ന പ്രായംകൂടിയ താരമെന്ന റെക്കോർഡോടെയാണ് റഷ്യയിൽ നിന്ന് റോണോ മടങ്ങിയത്.

ഒരു ക്ലബ്ബിന്‍റെയും മേല്‍വിലാസമില്ല; പക്ഷേ, ഇത് സിആര്‍ 7 അല്ലേ, ആ പെനാല്‍റ്റി ചരിത്രത്തിലേക്ക്

click me!