പ്രീമിയര്‍ ലീഗ് മറ്റാരും നോക്കേണ്ട, ആഴ്‌സണലിനുള്ളതാണ്! പ്രവചനം നടത്തി മുന്‍ താരം

By Web Team  |  First Published Mar 30, 2023, 5:54 PM IST

മൈക്കിള്‍ അര്‍ട്ടേറ്റയ്ക്ക് കീഴില്‍ മികച്ച ഒത്തിണക്കത്തോടെയാണ് ടീം കളിക്കുന്നതെന്നാണ് വാന്‍ പേഴ്‌സി പറയുന്നത്. വമ്പന്മാരെയെല്ലാം തോല്‍പ്പിച്ചു. പ്രത്യേകിച്ച് സമ്മര്‍ദങ്ങളെ അതിജീവിച്ച് കയറി വരുന്നതില്‍ ഇത്തവണ പ്രത്യേക മിടുക്കുണ്ട് ഗണ്ണേഴ്‌സിന്. ഇതിനാല്‍ അവര്‍ കിരീടം നേടട്ടെയാണ് വാന്‍ പേഴ്‌സി പറയുന്നത്.


ലണ്ടന്‍: ഇത്തവണത്തെ പ്രീമിയര്‍ ലീഗ് കിരീടം ആഴ്‌സണല്‍ നേടുമെന്ന പ്രവചനവുമായി മുന്‍ താരം റോബിന്‍ വാന്‍ പേഴ്‌സി. ഒത്തിണക്കത്തോടെ കളിക്കുന്ന ടീം മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് കിരീടം നേടുമെന്നാണ് പ്രവചനം. രണ്ട് പതിറ്റാണ്ടിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാനുള്ള കാത്തിരിപ്പിലാണ് ആഴ്‌സണല്‍. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ എട്ട് പോയിന്റ് ലീഡുണ്ട് ഇപ്പോള്‍ ഗണ്ണേഴ്‌സിന്. ആഴ്‌സണല്‍ ഇത്തവണ കിരീടം നേടുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരല്ലാം വിലയിരുത്തുന്നത്. ഇതേ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഴ്‌സണല്‍ മുന്‍ താരം റോബിന്‍ വാന്‍ പേഴ്‌സി.

മൈക്കിള്‍ അര്‍ട്ടേറ്റയ്ക്ക് കീഴില്‍ മികച്ച ഒത്തിണക്കത്തോടെയാണ് ടീം കളിക്കുന്നതെന്നാണ് വാന്‍ പേഴ്‌സി പറയുന്നത്. വമ്പന്മാരെയെല്ലാം തോല്‍പ്പിച്ചു. പ്രത്യേകിച്ച് സമ്മര്‍ദങ്ങളെ അതിജീവിച്ച് കയറി വരുന്നതില്‍ ഇത്തവണ പ്രത്യേക മിടുക്കുണ്ട് ഗണ്ണേഴ്‌സിന്. ഇതിനാല്‍ അവര്‍ കിരീടം നേടട്ടെയാണ് വാന്‍ പേഴ്‌സി പറയുന്നത്. എന്നാല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന മുന്നറിയിപ്പും താരം നല്‍കുന്നു. കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ശക്തമായുണ്ടെങ്കിലും ഇത്തവണ വാന്‍ പേഴ്‌സിയുടെ പിന്തുണ ആഴ്‌സണലിനാണ്.

Latest Videos

undefined

ആഴ്‌സണലിനായി എട്ട് സീസണില്‍ കളിച്ചിട്ടുണ്ട് ഡച്ച് താരമായ റോബിന്‍ വാന്‍ പേഴ്‌സി. 132 ഗോളുമായി അവരുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനക്കാരന്‍. എന്നാല്‍ വാന്‍ പേഴ്‌സിയുടെ പ്രീമിയര്‍ ലീഗ് സ്വപ്നം പൂവണിഞ്ഞത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയപ്പോഴാണ്. പോയിന്റ് പട്ടികയില്‍ 28 മത്സരങ്ങളില്‍ 69 പോയിന്റുമായി ഒന്നാമതാണ് ആഴ്‌സനല്‍. സിറ്റിക്ക് 27 മത്സരങ്ങളില്‍ 61 പോയിന്റാണുള്ളത്. ഏപ്രില്‍ ഒന്നിന് ലീഡ്‌സ് യുണൈറ്റഡിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

ഗുജറാത്തിനെതിരെ ധോണി കളിക്കുമോ? ബെന്‍ സ്റ്റോക്‌സിന്‍റെ കാര്യത്തില്‍ തിരിച്ചടിയേറ്റ് സിഎസ്‌കെ

click me!